കാണാത്തവരായി ആരെങ്കിലുമുണ്ടോ..!  മലരിക്കൽ ആ​മ്പ​ൽ ​കാ​ഴ്ച​ക​ൾ ആസ്വദിക്കാൻ ഇനി പതിനാലു ദിവസങ്ങൾക്കൂടി മാത്രം

കോ​ട്ട​യം: തു​ലാ​വ​ർ​ഷം​മൂ​ലം കൃ​ഷി​പ്പ​ണി​ക​ൾ നീ​ട്ടി​യ​തോ​ടെ മ​ല​രി​ക്ക​ൽ ആ​ന്പ​ൽ​കാ​ഴ്ച​ക​ൾ ര​ണ്ടാ​ഴ്ച കൂ​ടി തു​ട​രും. മ​ല​രി​ക്ക​ൽ തി​രു​വാ​യ്ക്ക​രി പാ​ട​ത്താ​ണ് ഇ​പ്പോ​ൾ ഇ​രു​ന്നൂ​റി​ല​ധി​കം ഏ​ക്ക​റി​ൽ ആ​ന്പ​ൽ​കാ​ഴ്ച​യു​ള്ള​ത്. മ​ല​രി​ക്ക​ൽ നി​ന്നു രാ​വി​ലെ ആ​റു മു​ത​ൽ ടൂ​റി​സം സൊ​സൈ​റ്റി വ​ള്ള​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​വ​ധി ദി​വ​സ​ങ്ങ​ൾ നോ​ക്കാ​തെ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ന്ന് ടൂ​റി​സം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​എ​സ.് ഷാ​ജി​മോ​ൻ വ​ട്ട​പ്പ​ള്ളി​ൽ അ​റി​യി​ച്ചു. പ​ന​ച്ചി​ക്കാ​ട് ആ​ന്പാ​ട്ടു​ക​ട​വ് ആ​ന്പ​ൽ വ​സ​ന്തം ഫെ​സ്റ്റു ര​ണ്ടാ​ഴ്ച​ത്തേ​ക്കു കൂ​ടി നീ​ട്ടി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 19 ന് ​ജി​ല്ലാ ക​ള​ക്്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്ത ഫെ​സ്റ്റ് ര​ണ്ട് ദി​വ​സം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫെ​സ്റ്റ് ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ച്ച് അ​ന്പ​ൽ പൂ​ക്ക​ൾ കാ​ണു​ന്ന​തി​നു സൗ​ക​ര്യ​മു​ണ്ട്. സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ വ​ള്ള​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും ശ്ര​മി​ക്കു​ന്നു​ണ്ട്. നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts