യുവതികളെ മാനഭംഗപ്പെടുത്തിയ ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തും; സയനൈഡ് മോഹന് വീണ്ടും വധശിക്ഷ; 2005 ഒക്ടോബര്‍ 22ന് നടന്ന സംഭവം ഇങ്ങനെ…

മം​ഗ​ളൂ​രു: യു​വ​തി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി സംഭവത്തിൽ സ​യ​നൈ​ഡ് മോ​ഹ​ൻ എ​ന്ന മോ​ഹ​ൻ കു​മാ​റി​ന്(56) ഒ​രു കേ​സി​ൽ കൂ​ടി വ​ധ​ശി​ക്ഷ. ഇ​തോ​ടെ നാലു കേ​സു​ക​ളി​ൽ വ​ധ​ശി​ക്ഷ​യും 10 കേ​സു​ക​ളി​ൽ ജീ​വ​പ​ര്യ​ന്ത​വും അ​ട​ക്കം 17 കേ​സു​ക​ളി​ൽ ഇ​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടു.ബ​ണ്ട്വാ​ൾ ബ​ലെ​പു​നി​യി​ലെ അ​ങ്ക​ണ​വാ​ടി അ​സി​സ്റ്റ​ന്‍റ് ശ​ശി​ക​ല​യെ(26) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കോ​ട​തി ഇ​ന്ന​ലെ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. 2005 ഒ​ക്ടോ​ബ​ർ 22നാ​ണ് സം​ഭ​വം.

ശ​ശി​കലയു​മാ​യി പ​രി​ച​യം സ്ഥാ​പി​ച്ച മോ​ഹ​ൻ കു​മാ​ർ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി. അ​യാ​ളെ വി​വാ​ഹം ചെ​യ്യാ​നാ​യി വീ​ട്ടി​ൽ നി​ന്നും ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വു​മെ​ടു​ത്ത് ആ​രോ​ടും പ​റ​യാ​തെ അ​വ​ൾ പോ​യി. മൈ​സൂ​ർ ന​ഗ​ര​ത്തി​ലേ​ക്കാ​ണു അ​വ​ളെ​യും കൊ​ണ്ട് അ​യാ​ൾ പോ​യ​ത്. ഒ​രു ലോ​ഡ്ജി​ൽ ഒ​ന്നി​ച്ചു താ​മ​സി​ച്ചു. പി​റ്റേ​ന്ന് അ​വ​ളെ​യും കൂ​ട്ടി “വീ​ട്ടി​ലേക്ക്’ പോ​കാ​നാ​യി മൈ​സൂ​രു ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി.

അ​വ​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളും ഫോ​ണു​മെ​ല്ലാം കൈ​യി​ലു​ള്ള ബാ​ഗി​ലാ​ണു​ള്ള​ത്. അ​പ്പോ​ഴാ​ണു അ​യാ​ൾ പ​റ​ഞ്ഞ​ത്, ഇ​ന്ന​ലെ ബ​ന്ധ​പ്പെ​ട്ട​തി​നാ​ൽ ഗ​ർ​ഭ​സാ​ധ്യ​ത ഉ​ണ്ടെ​ന്ന്. അ​ത് ഇ​ല്ലാ​താ​ക്കാ​നാ​യി അ​യാ​ൾ ര​ണ്ട് “ഗ​ർ​ഭ​നി​രോ​ധ​ന’ ഗു​ളി​ക​ക​ൾ ന​ൽ​കി. ഇ​തു ക​ഴി​ച്ചാ​ൽ ചി​ല​പ്പോ​ൾ ഛർ​ദ്ദി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ബ​സ്റ്റാ​ൻ​ഡി​ലെ ടോ​യ്‌ല​റ്റി​ൽ പോ​യി ക​ഴി​ച്ചാ​ൽ മ​തി​യെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു.

ശശികല ത​ന്‍റെ ബാ​ഗ് അ​യാ​ളെ ഏ​ല്പി​ച്ചി​ട്ട് ടോ​യ്‌ല​റ്റി​ൽ പോ​യി. ഗു​ളി​ക ഉ​ള്ളി​ൽ ചെ​ന്ന നി​മി​ഷം ത​ന്നെ അ​വ​ൾ മ​ര​ണ​പ്പെ​ട്ടു. മോ​ഹ​ൻ കു​മാ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു. ടൊ​യ്‌ല​റ്റി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത യു​വ​തി​യു​ടെ ജ​ഡം പോ​സ്റ്റു മോ​ർ​ട്ടം ചെ​യ്ത​പ്പോ​ൾ സ​യ​നൈ​ഡ് ഗു​ളി​ക ക​ഴി​ച്ച​താ​ണെ​ന്നു മ​ന​സി​ലാ​യി. ജീ​വി​ത നൈ​രാ​ശ്യം മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്ത​വ​രി​ൽ ഒ​രാ​ൾ കൂ​ടി​യാ​യി പോ​ലീ​സി​ന്‍റെ ക​ണ​ക്കി​ൽ.

തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത ആ ​യു​വ​തി​യു​ടെ മൃതദേഹം എ​വി​ടെ​യോ മ​റ​വു ചെ​യ്യ​പ്പെ​ട്ടു. പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിലായപ്പോഴാണ് ശശികലയുടെ കേസും തെളിയുന്നത്. മൊ​ത്തം 20 കൊ​ല​പാ​ത​ക​ങ്ങ​ളാ​ണു മോ​ഹ​ൻ കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും വെ​ളി​യി​ലാ​യ​ത്.

Related posts