ചാലക്കുടി: ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായ യുവാവ് സ്വന്തം അച്ഛനെ കൊലപ്പെടുത്തിയതാണെന്നു പോലീസിൽ സമ്മതിച്ചു.
കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാബുവിന്റെ മകൻ ബാലു(19) ആണ് അച്ഛൻ തന്റെ അടിയേറ്റാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്.ഒന്നരവർഷം മുമ്പാണ് ബാബു മരിച്ചത്.
മരത്തിൽനിന്നു വീണ് പരിക്കേറ്റു ചികിത്സയിലായിരുന്നെന്നും, അന്നേറ്റ പരിക്കിനെതുടർന്ന് അണുബാധയുണ്ടായാണ് ഏതാനും മാസങ്ങൾക്കുശേഷം ബാബു മരിച്ചതെന്നുമാണ് കുടുംബാംഗങ്ങൾ മറ്റുള്ളവരോടു പറഞ്ഞിരുന്നത്. ഒന്നരവർഷം മൂടിവച്ചിരുന്ന യാഥാർഥ്യമാണ് ഇപ്പോൾ പുറത്തുവന്നത്.
കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിനു കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്.