തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ളയെ നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്. ശ്രീധരന്‍പിള്ളക്ക് കിട്ടിയത് പണിയല്ല, അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
എൻഡിഎ ശക്തമായി തിരിച്ചുവരും. എൻഡിഎയുടെ വളർച്ചക്ക് താനും ഒപ്പമുണ്ടാകും. പാർട്ടി എന്തു പറഞ്ഞാലും അത് അംഗീകരിക്കാൻ തയാറാണ്. വട്ടിയൂർക്കാവിൽ ബിജെപിക്ക് കോട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തോൽവി പാർട്ടി പരിശോധിക്കുമെന്നും കുമ്മനം വ്യക്തമാക്കി.