“ദു​രി​തക്കി​ട​ക്ക​യി​ല്‍’ ഡെന്‍റൽ ‍കോ​ള​ജ് ;  ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും സൗ​ക​ര്യ​കു​റ​വും കോ​ഴി​ക്കോ​ട് ഗ​വ.​ദ​ന്ത​ല്‍​കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം താളംതെറ്റുന്നു


മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും സൗ​ക​ര്യ​കു​റ​വും കോ​ഴി​ക്കോ​ട് ഗ​വ.​ദ​ന്ത​ല്‍​കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. കോ​ള​ജി​ല്‍ ഓ​റ​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റേ​ഡ​യോ​ള​ജി, പീ​ഡോ​ഡോ​ണ്‍​ട്രി​ക്‌​സ് വി​ഭാ​ഗം, ഓ​റ​ല്‍ ആ​ന്‍​ഡ് മാ​ക്സ​ലോ​ഫേ​ഷ്യ​ല്‍ സ​ര്‍​ജ​റി, പെ​ര​യോ​ഡോ​ണ്‍​ടി​ക്സ്(മോ​ണ​രോ​ഗ വി​ഭാ​ഗം), ഓ​ര്‍​ത്തോ​ഡോ​ണ്ടി​ക്സ്, ഓ​റ​ല്‍ പ​തോ​ള​ജി വി​ഭാ​ഗം, പ്രൊ​സ്തോ​ഡോ​ണ്ടി​ക്സ്, ക​ണ്‍​സ​ര്‍​വേ​റ്റീ​വ് ഡെ​ന്‍റിസ്ട്രി, ക​മ്യൂ​ണി​റ്റി ഡെ​ന്‍റി​സ്ട്രി എ​ന്നി​ങ്ങ​നെ ഒ​മ്പ​ത് വി​ഭാ​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ദി​വ​സ​വും 200 നും 250 ​നും ഇ​ട​യി​ല്‍ രോ​ഗി​ക​ളെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലു​മി​ല്ലെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം.

സ്ഥ​ലപ​രി​മി​തി​യും ജോ​ലി​ക്കാ​രു​ടെ കു​റ​വു​മാ​ണ് ആ​ശു​പ​ത്രി നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​. 30 വ​ര്‍​ഷം​ മു​മ്പു​ണ്ടാ​ക്കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ശു​പ​ത്രി ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും സ്ഥ​ല പ​രി​മി​തി​യും മൂ​ലം പ​ല​പ്പോ​ഴും ഈ ​വി​ഭാ​ഗ​ങ്ങ​ളെ ഒ​ന്നി​ച്ചു​കൊ​ണ്ടു പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് സാ​ധി​ക്കാ​റി​ല്ല. ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യി ഒ​രു ഓ​പ്പ​റേ​ഷ​ന്‍ തീയറ്റ​റോ വാ​ര്‍​ഡു​ക​ളോ ഇ​ല്ല. ചി​കി​ത്സ ക​ഴി​ഞ്ഞ രോ​ഗി​ക​ളെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ വാ​ര്‍​ഡു​ക​ളി​ലാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​രു​ന്നു​ക​ള്‍ പോ​ലും വ​രാ​ന്ത​ക​ളി​ലാ​ണ് സൂ​ക്ഷി​ക്കുന്നത്. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ പ​കു​തി​പോ​ലു​മി​ല്ല.

ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജെ​എ​ല്‍​എ (ജൂ​നി​യ​ര്‍ ലാ​ബ് അ​സി​സ്റ്റ​ന്‍റ്) മാ​രു​ടെ​യും കു​റ​വ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ത​ന്നെ ബാ​ധി​ക്കു​ന്നു​ണ്ട്. ജെ​എ​ല്‍​എ ത​സ്തി​ക​യി​ല്‍ ഒ​മ്പ​തു​പേ​ര്‍ വേ​ണ്ടി​ട​ത്ത് ഇ​പ്പോ​ഴു​ള്ള​ത് മൂ​ന്നു​പേ​രാ​ണ്. ഇ​വ​ര്‍ അ​വ​ധി​യെ​ടു​ത്താ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ​ല്ല് പ​റി​ക്കാ​നും മ​റ്റു​മാ​യി എ​ത്തു​ന്ന​വ​ര്‍ തി​രി​ച്ചു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ഒ​രോ വി​ഭാ​ഗ​ത്തി​ലും ര​ണ്ടു​വീ​തം ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍, 18 പേ​ര്‍ വേ​ണ്ടി​ട​ത്ത് ആ​കെ ഏ​ഴ് സ്ഥി​രം ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.

ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് ഒ​രു​വ​ര്‍​ഷ​ത്തെ ലാ​ബ് ട്രെ​യി​നി​ംഗ് പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ ജെ​എ​ല്‍​എ​യാ​യി പ്രൊമോ​ഷ​ന്‍ ല​ഭി​ക്കും. ഇ​വ​രി​ല്‍ ചി​ല​ര്‍ പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ കാ​ര്‍​ഡ​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഇ​സിജി ട്രെയിനിംഗിനാ​യി പോ​കാ​റു​ണ്ട്. അ​ങ്ങ​നെ പോ​കു​ന്ന​വ​ര്‍ പി​ന്നെ തി​രി​ച്ചു വ​രാ​റി​ല്ല. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ജെ​എ​ല്‍​എ. വി​ഭാ​ഗ​ത്തി​ല്‍ ആ​ളി​ല്ലാ​തെ ഡോ​ക്ട​ര്‍​മാ​ര്‍​ത​ന്നെ ശു​ചീ​ക​ര​ണ ജോ​ലി വ​രെ ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ആ​യി​ര​ങ്ങ​ള്‍ മു​ട​ക്കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു​ണ്ടാ​വ​രു​തെ​ന്ന ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടാ​ണ് പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലും ദ​ന്ത​ല്‍ കോ​ള​ജി​നെ മി​ക​ച്ച​താ​ക്കാ​ന്‍ ജീ​വ​ന​ക്കാ​രെ പ്ര​രി​പ്പി​ക്കു​ന്ന​ത്.

 

Related posts