പ​യ്യ​ന്നൂ​രി​ല്‍​നി​ന്നു കാ​ണാ​താ​യ വ​യോ​ധി​ക​ന്‍ മം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു; അ​ജ്ഞാ​ത മൃ​ത​ദേ​ഹ​മെ​ന്ന് ക​രു​തി സം​സ്‌​ക​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: ര​ണ്ടാ​ഴ്ച മു​മ്പ് പ​യ്യ​ന്നൂ​രി​ല്‍​നി​ന്നു കാ​ണാ​താ​യ വ​യോ​ധി​ക​ന്‍ മം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു. ആ​ളെ തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് മം​ഗ​ളൂ​രു​വി​ൽ സം​സ്‌​ക​രി​ച്ചു.12 മു​ത​ൽ കാ​ണാ​താ​യ പാ​ണ​പ്പു​ഴ പ​റ​വൂ​ര്‍ മ​ണി​ക​ണ്ഠ​പു​രം സ്വ​ദേ​ശി പി.​ആ​ര്‍. സു​കു​മാ​ര​ന്‍ നാ​യ​ർ (84) ആ​ണ് മ​രി​ച്ച​ത്.

സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു​വി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് മ​രി​ച്ച​ത് പി.​ആ​ര്‍. സു​കു​മാ​ര​ന്‍ നാ​യ​രാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. പ​യ്യ​ന്നൂ​രി​ലെ ജു​ജു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹോ​ട്ട​ലി​ല്‍ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ നി​ശ്ച​യ​ത്തി​നു പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​തി​നു പി​ന്നാ​ലെ​യാ​ണ് സു​കു​മാ​ര​ൻ നാ​യ​രെ കാ​ണാ​താ​യ​ത്.

ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​തി​നൊ​ന്നേ​കാ​ലോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും കി​ട്ടി​യി​ല്ല. മം​ഗ​ളൂ​രു പ​ന​മ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​യോ​ധി​ക​ന്‍ മ​രി​ച്ച​താ​യു​ള്ള സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ പോ​ലീ​സു​കാ​രു​ടെ വാ​ട്ട്‌​സ്ആ​പ്പി​ല്‍ കി​ട്ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ശ​നി​യാ​ഴ്ച പ​ന​മ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

കാ​ണാ​താ​യ അ​ന്ന് വൈ​കു​ന്നേ​രം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ തു​റ​മു​ഖ​ത്തി​ന​ടു​ത്തു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പ​ന​ന്പൂ​ർ പോ​ലീ​സ് അ​റി​യി​ച്ച​ത്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്ന​താ​യും ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ആ​രു​മെ​ത്താ​തി​രു​ന്ന​തി​നാ​ല്‍ വെ​ള്ളി​യാ​ഴ്ച മൃ​ത​ദേ​ഹം മം​ഗ​ളൂ​രു​വി​ൽ സം​സ്ക​രി​ച്ച​താ​യും പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. ഷ​ര്‍​ട്ട്, വെ​പ്പു പ​ല്ല് ഉ​ള്‍​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: പ​രേ​ത​യാ​യ പ​ത്മാ​വ​തി അ​മ്മ. മ​ക്ക​ള്‍: മി​നി എ​സ്. നാ​യ​ര്‍,അ​രു​ണ്‍​കു​മാ​ര്‍(​ഗ​ള്‍​ഫ്), അ​നി​ല്‍​കു​മാ​ര്‍ (മും​ബൈ), ബി​ന്ദു, അ​ജി​ത് കു​മാ​ര്‍(​ഗ​ള്‍​ഫ്).​മ​രു​മ​ക്ക​ള്‍: നാ​രാ​യ​ണ​ന്‍, ര​ശ്മി, സി​ന്ധു, സു​രേ​ഷ്, ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​രോ​ജി​നി അ​മ്മ, രാ​ജ​മ്മ, ജ​ഗ​ദ​മ്മ, ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, വി​മ​ല.

Related posts