ചാത്തന്നൂർ: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് ഇത്തിക്കര ഡിവിഷനിൽ രണ്ട് കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം എൻ.രവീന്ദ്രൻ പറഞ്ഞു.റോഡുകൾ, സ്കൂളുകൾ, കോളനികൾ എന്നിവയുടെ അടിസ്ഥാന വികസനം, കുടിവെള്ളം, കാർഷിക മേഖല എന്നിവയിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
ഉളിയനാട് ആംഗൻവാടി -കനാൽ (20 ലക്ഷം) മീനാട് പാലം – പമ്പ് ഹൗസ് (10 ലക്ഷം) നെടുങ്ങോലം പോസ്റ്റാഫീസ് ഇംഗ്ഷൻ – തെക്കേവിള (10 ലക്ഷം) കുമ്മല്ലൂർ – തോണിക്കടവ് (10 ലക്ഷം) കൊട്ടിയം ടൂറിസ്റ്റ് ഹോം മൈലക്കാട് (20 ലക്ഷം) മേലേ വിള–കൊല്ലായ്ക്കൽ, (10 ലക്ഷം) കൊല്ലായ്ക്കൽ -കുമ്മല്ലൂർ (10 ലക്ഷം) വയലിക്കട – മരക്കുളം (10 ലക്ഷം) മാമ്പള്ളികുന്നം -തൊടിയിൽ കോളനി (10 ലക്ഷം) എല്ലാ റോഡുകളും ടാറിംങ്ങോ അല്ലെങ്കിൽ കോൺക്രീറ്റോ .
സ്കൂൾ വികസന പദ്ധതിയിൽ നെടുങ്ങോലം എച്ച് എസ്.ന് ഓഡിറ്റോറിയം ( 5 ലക്ഷം) ഉളിയനാട് എച്ച്.എസ്.ന് ഓഡിറ്റോറിയം (5 ലക്ഷം) ചാത്തന്നൂർ ഗവ.എച്ച്.എസ് ലൈബ്രറിയ്ക്ക് (2 ലക്ഷം) ചിറക്കര ബഡ്സ് സ്കൂൾ നിർമ്മാണം (20 ലക്ഷം) ആദിച്ചനല്ലൂർ പഞ്ചായത്തിന് കൊയ്ത്ത് യന്ത്രം (10 ലക്ഷം)
പോളച്ചിറ ,വരിഞ്ഞം വാരിയം ചിറ, ഇടനാട്, ഉളിയനാട് പട്ടികജാതി കോളനികളിൽ കുടിവെള്ള പദ്ധതി (പൈപ്പ് ലൈൻ നീട്ടൽ – 32 ലക്ഷം) ഉളിയനാട് പട്ടികജാതി കോളനി വികസനം (10 ലക്ഷം) എന്നിവയാണ് പദ്ധതികൾ