തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനമേഖലയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വ്യക്തിപരമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഏറ്റുമുട്ടലിനെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഡിജിപി പറഞ്ഞു.
വാളയാറിൽ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരേ പോലീസ് അപ്പീൽ നൽകുമെന്നും ഡിജിപി വ്യക്തമാക്കി. വിധിപ്പകർപ്പ് കിട്ടിയശേഷമായിരിക്കും തുടർ നടപടി. ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.