കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയിലെ നഷ്ടം തിരിച്ചു പിടിക്കാനുള്ള നടപടികൾ തുടങ്ങി. കരാര്‍ കമ്പനിയായ ആര്‍ഡിഎസിൽനിന്ന് നാലരക്കോടി രൂപ റോഡ്സ് ആന്റ്സ് ബ്രിഡ്ജസ് കോർപ്പറേഷൻ പിടിച്ചെടുത്തു.
പെർഫോമിംഗ് ഗ്യാരന്റിയായി ആർഡിഎസ് കമ്പനിക്ക് നൽകിയിരുന്ന തുകയാണ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതിനായുള്ള നടപടിക്രമങ്ങൾക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
പാലം തകർന്ന സാഹചര്യത്തിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മേല്‍പ്പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.