തിരുവനന്തപുരം: സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്. തമിഴ്നാട്ടിലെ ട്രിച്ചി മണപ്പാറയിൽ കുഴല്‍ക്കിണറില്‍ വീണു രണ്ടു വയസുകാരന് മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനത്ത് തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട്. എങ്കിലും വിവിധ വകുപ്പുകളോടായി പരിശോധന നടത്തി ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറുകള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ അവ മൂടണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ജില്ലാ അടിസ്ഥാനത്തില്‍ പരിശോധന നടത്തി തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് നിർദേശിച്ചു.