ഗാന്ധിനഗർ: പതിനെട്ടുകാരി പ്രസവിച്ചു. പിതൃസഹോദരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. പീരുമേട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ പുലർച്ചെ പെണ്‍കുട്ടി ആണ് കുഞ്ഞിന് ജന്മം നൽകി. സംഭവത്തെക്കുറിച്ച് പോലീസ് പറയന്നതിങ്ങനെ: വണ്ടിപ്പെരിയാറിൽ ടിടിസിക്കു പഠിക്കുകയാണ് പെണ്‍കുട്ടി. 17 വയസ് പ്രായമുള്ള സമയത്താണ് പിതാവിന്റെ സഹോദരൻ പീഡിപ്പിക്കപ്പെടുന്നത്. പീഡനവിവരവും ഗർഭിണിയായ വിവരവും പെണ്‍കുട്ടി മറച്ചുവച്ചു.
കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് പീരുമേട് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗൈനക്കോളജി വിഭാഗത്തിലെത്തി ഡോക്ടർമാർ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്.തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ കട്ടപ്പനയിൽനിന്ന് വനിതാ എസ്ഐ ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തിയശേഷം രാത്രിയോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് പ്രായപൂർത്തിയായെങ്കിലും പീഡന സമയത്ത് പ്രായപൂർത്തിയാകാതിരുന്നതിനാൽ പോസ്കോ വകുപ്പ് അനുസരിച്ച് പിതാവിന്റെ സഹോദരനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പീരുമേട് സിഐ ക്ലീറ്റസ് കെ. ജോസഫ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് കട്ടപ്പന ഡിവൈഎസ്പി രാജ് മോഹൻ രാഷ്്ട്രദീപികയോടു പറഞ്ഞു.