ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും? രഹസ്യമൊഴിയെടുക്കാന്‍ നാലുപേര്‍ക്ക് കോടതി നോട്ടീസയച്ചു; ഷാജുവിന്റെ മൊഴി ഏഴിനും ജോളിയുടെ മക്കളുടെ മൊഴി ഒന്നിനും രേഖപ്പെടുത്തും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ റോ​യ് തോ​മ​സ് കൊ​ല​ക്കേ​സി​ല്‍ ജോ​ളി​യു​ടെ ര​ണ്ടാം​ഭ​ര്‍​ത്താ​വ് പു​ലി​ക്ക​യം പൊ​ന്നാ​മ​റ്റ​ത്ത് ഷാ​ജു​വി​ന്‍റേ​തു​ള്‍​പ്പെ​ടെ നാ​ലു​പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ക്രി​മി​ന​ൽ ന​ട​പ​ടി​ച​ട്ടം 164 വ​കു​പ്പ് പ്ര​കാ​രം ര​ഹ​സ്യ​മൊ​ഴി​ ന​ൽ​കാ​ൻ ന​വം​ബ​ര്‍ ഏ​ഴി​ന് കോ​ഴി​ക്കോ​ട് ഫ​സ്റ്റ്ക്ലാ​സ് ജു​സീ​ഷ്യ​ല്‍ കോ​ട​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​വാ​നാ​ണ് ഷാ​ജു​വി​ന് നോ​ട്ടീ​സ്.

കു​ന്നമം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജോ​ളി​യു​ടെ മ​ക്ക​ളാ​യ റെ​മോ, റെ​ണാ​ള്‍​ഡ്, സി​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ സി​ജോ എ​ന്നി​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ന​വം​ബ​ര്‍ ഒ​ന്നി​ന് ജോ​ളി​യു​ടെ ര​ണ്ടു​മ​ക്ക​ളു​ടേ​യും ര​ണ്ടി​ന് സി​ജോ​യു​ടെ​യും മൊ​ഴി​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

റോ​യ് കൊ​ല​ക്കേ​സി​ല്‍ ഷാ​ജു​വി​നെ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. റോ​യ് തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ജോ​ളി​യാ​ണെ​ന്നും അ​വ​ര്‍ ഇ​ത് ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും ഷാ​ജു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി​ന​ല്‍​കി​യി​രു​ന്നു. അ​ന്ന് വീ​ട്ടി​ലെ മു​ക​ള്‍നി​ല​യി​ല്‍ റെ​മോ​യും റോ​ണാ​ള്‍​ഡും ഉ​റ​ങ്ങിക്കിട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നി​ട്ടും പി​താ​വ് റോ​യ് തോ​മ​സ് ബാ​ത്ത് റൂ​മി​ല്‍ ര​ക്തം ഛ​ര്‍​ദി​ച്ച് അ​വ​ശ​നാ​യ​പ്പോ​ൾ അ​യ​ല്‍​വീ​ട്ടു​കാ​രെ​യാ​ണ് ജോ​ളി വി​വ​ര​മ​റി​യി​ച്ച​ത്. പി​റ്റേ​ന്ന് മൃ​ത​ദേ​ഹം വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് മ​ക്ക​ള്‍ വി​വ​ര​മ​റി​ഞ്ഞ​ത്. വീ​ട്ടി​ല്‍ അ​ത്യാ​ഹി​തം ന​ട​ന്നി​ട്ടും മ​ക്ക​ളെ വി​ളി​ച്ചു​ണ​ര്‍​ത്താ​ത്ത​തും തു​ട​ര്‍​ന്നു​ള്ള ജോ​ളി​യു​ടെ നീ​ക്ക​ങ്ങ​ളും സം​ശ​യാ​സ്പ​ദ​മാ​യി​രു​ന്നു​വെ​ന്ന് മ​ക്ക​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ജോ​ളി​യെ കാ​ണാ​ൻ ആ​രെ​ല്ലാം വീ​ട്ടി​ൽ എ​ത്തി​യി​രു​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ൾ മ​ക്ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്നു.​ ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ളി​ക്കെ​തി​രേ നി​ര്‍​ണാ​യ​ക തെ​ളി​വാ​യി മാ​റി​യേ​ക്കാ​വു​ന്ന ഈ ​മൊ​ഴി​ക​ള്‍ കോ​ട​തി​യി​ല്‍ മാ​റ്റി പ​റ​യാ​തി​രി​ക്കാ​നാ​ണ് മ​ജി​സ്ട്രേ​റ്റി​നു​മു​ന്നി​ല്‍ ഇ​വ​രെ എ​ത്തി​ച്ച് ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​പ്പി​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ത​യാ​റെ​ടു​ക്കു​ന്ന​ത്. കേ​സി​ല്‍ നി​ര്‍​ണാ​യ​ക​ ​മൊ​ഴി​യാ​ണ് ഷാ​ജു​വും മ​ക്ക​ളും ജോ​ളി​ക്കെ​തി​രേ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​ച്ച​പ്പോ​ള്‍ ത​ന്നെ ഷാ​ജു ഇ​ക്കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. റോ​യ് മ​രി​ക്കു​ന്ന സ​മ​യ​ത്ത് സുഹൃ​ദ്ബ​ന്ധം ​മാ​ത്ര​മാ​ണ് ഷാ​ജു​വു​മാ​യി ജോ​ളി​ക്കു​ണ്ടാ​യി​രു​ന്ന​ത്. റോ​യ് മ​രി​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ ശേഷ​മാ​ണ് ഷാ​ജു​വി​നെ ജോ​ളി വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. വി​വാ​ഹശേ​ഷം ജോ​ളി ഷാ​ജു​വി​നോ​ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് പ്ര​ധാ​ന മൊ​ഴി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഷാ​ജു​വി​ന്‍റെ ആ​ദ്യ ഭാ​ര്യ സി​ലി, മ​ക​ൾ ഒ​ന്ന​ര​വ​യ​സു​കാ​രി ആ​ൽ​ഫൈ​ൻ എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് സി​ലി​യു​ടെ സ​ഹോ​ദ​ര​ൻ സി​ജോ​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. ജോ​ളി​ക്കെ​തി​രാ​യി നി​ര​വ​ധി ശ​ക്ത​മാ​യ മൊ​ഴി​ക​ൾ സി​ജോ പോ​ലീ​സി​നു ന​ൽ​കി​യി​രു​ന്നു.

Related posts