ഇതാണ് അദ്ഭുതം ! ജഡായുപ്പാറയുടെ മുകളിലെത്തിയപ്പോഴത്തെ അനുഭവം പങ്കുവച്ച് ഗായിക മഞ്ജരി;ചിത്രങ്ങള്‍ വൈറലാകുന്നു…

ഗായിക മഞ്ജരി ചടയമംഗലത്തെ ജഡായുപ്പാറയില്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജടായുപ്പാറയെക്കുറിച്ചും അവിടുത്തെ മനോഹരമായ തന്റെ അനുഭവത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ കുറിക്കാനും മലയാളികളുടെ പ്രിയഗായിക മറന്നില്ല. ഭൂമിയുടെ കേന്ദ്രം എന്നാണ് മഞ്ജരി ജടായുപ്പാറയെ വിശേഷിപ്പിക്കുന്നത്. പിങ്ക് ടോപ്പും കറുത്ത ജെഗ്ഗിന്‍സുമണിഞ്ഞുള്ള മഞ്ജരിയുടെ ചിത്രങ്ങള്‍ ആകര്‍ഷകമാണ്.

ഭൂമിയുടെ മധ്യമാണിത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്. ഈ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം കാണാന്‍ തീര്‍ച്ചയായും സമയം കണ്ടെത്തണം. ലോകത്തിലെ ഏറ്റവും വലിയതും അദ്ഭുതകരവുമായ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്ന ഇവിടത്തെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴ്ചകള്‍ നിങ്ങളെ അതിശയഭരിതരാക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒപ്പം വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സു നിറയുന്ന സമാധാനത്തിന്റെ നിമിഷങ്ങള്‍ ഒപ്പം കൊണ്ടു പോരാമെന്നും മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിക്കുന്നു.

കേരളാ ടൂറിസത്തിന് മുതല്‍ക്കൂട്ടായ വിനോദസഞ്ചാരകേന്ദ്രമാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായുപ്പാറ. ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ നിര്‍മിക്കുന്ന ജടായുവിന്റെ ശില്‍പ്പം ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. സിനിമാ സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചലാണ് ഈ കൗതുകത്തിന്റെ സ്രഷ്ടാവ്. പ്രതിമയുടെ ഉള്‍ഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. അതിന്റെ ചുമരുകള്‍ വലിയ സ്‌ക്രീനുകളാണ്. സീതാപഹരണ കഥ 6ഡി ഇമേജാണ് പടുകൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുക. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോള്‍ 360 ഡിഗ്രി ആംഗിളില്‍ മലനാടിന്റെ ഭംഗി കണ്ടാസ്വദിക്കാം.

നിരവധി സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യവും ഇവിടെയുണ്ട്. ഏകദേശം 20 ഇനം വിനോദപരിപാടികളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പാറയുടെ മുകളില്‍ റസ്റ്ററന്റും േസ്റ്റജും പൂര്‍ത്തിയാകുന്നതോടെ രാത്രികാല ക്യാംപുകള്‍ ആരംഭിക്കും. തിരുവനന്തപുരം റൂട്ടില്‍ എംസി റോഡില്‍ നിന്ന് 500 മീറ്റര്‍ മാത്രം ദൂരത്തിലാണ് ഈ ഈ അദ്ഭുത സംരംഭം സ്ഥിതിചെയ്യുന്നത്.

Related posts