തൃശൂർ: വാളയാർ വിഷയം ആളിക്കത്തുന്പോൾ ഡിവൈഎഫ്ഐക്കാരെ തേടി യൂത്ത് കോണ്ഗ്രസ് വക ലുക്ക് ഒൗട്ട് നോട്ടീസ്. അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും പ്രതികരിക്കാറുള്ള ഡിവൈഎഫ്ഐ വാളയാർ സംഭവത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേയും ഭരണ വർഗത്തിനെതിരേയും പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്ന് ആരോപിച്ചാണ് യൂത്ത് കോണ്ഗ്രസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നഗരത്തിൽ പലയിടത്തും നോട്ടീസ് പതിച്ചു.
ഡിവൈഎഫ്ഐക്കാരെ കണ്ടു കിട്ടിയാൽ എകെജി സെന്ററിൽ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽലാലൂരിന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ ലുക്കൗട്ട് നോട്ടീസ് പതിച്ചത്.ഉഗാണ്ട, ചെക്കോസ്ലോവാക്യ, പോളണ്ട് മുതലായ രാഷ്ട്രങ്ങളിൽ വിഷയങ്ങൾ ഉണ്ടാകുന്പോൾ ഇടപെടാറുള്ള ഡിവൈഎഫ്ഐ വാളയാർ പ്രശ്നത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യൂത്ത് കോണ്ഗ്രസ് ചോദിക്കുന്നു.
നൗഷാദ് ആറ്റുപറന്പത്ത്, എ.ബി.അനീഷ്, പ്രഭുദാസ് പാണേങ്ങാടൻ, ഡേവിഡ് കുര്യൻ, ആന്റോ ചീനിക്കൽ എന്നിവർ നേതൃത്വം നൽകി.