മ​ത്സ്യ​തൊ​ഴി​ലാ​ളി​കളോടുള്ള അവഗണന; തീരദേശ പദയാത്രയും സമരപ്രഖ്യാപന കൺവൻഷനും രണ്ടിന്

കൊ​ല്ലം : മ​ത്സ്യ​ഫെ​ഡി​ൽ നി​ന്നും കി​ട്ടു​ന്ന ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ 50 രൂ​പ​യി​ൽ നി​ന്നും 74 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ മ​ത്സ്യ​ഫെ​ഡ് കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ഓ​സ്റ്റി​ൻ ഗോ​മ​സ് ആ​രോ​പി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്സ് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം​ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ്യ​ഫെ​ഡ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൊ​ടു​ക്കാ​നു​ള്ള ലോ​ണ്‍ സ​ബ്സി​ഡി ഇ​ന​ത്തി​ലും സം​ഘ​ങ്ങ​ൾ​ക്കു​ള്ള ഷെ​യ​ർ ക്യാ​പ്പി​റ്റ​ൽ ഇ​ന​ത്തി​ലും ന​ല്കാ​നു​ള്ള 24.5 കോ​ടി രൂ​പ മ​ത്സ്യ​ഫെ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും സ​ർ​ക്കാ​ർ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ വ​ഞ്ച​ന​യ്ക്കെ​തി​രെ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 2 ന് ​തീ​ര​ദേ​ശ പ​ദ​യാ​ത്ര​യും സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ക്കു​വാ​നും ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​ടെ വി​ജ​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ന്തു​ണ​മൂ​ല​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും അ​രൂ​രി​ലെ വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ലീ​ലാ​കൃ​ഷ്ണ​ൻ, ആ​ർ.​രാ​ജ​പ്രി​യ​ൻ, എ.​സി.​ജോ​സ്, എ​ൻ.​മ​രി​യാ​ൻ, ബെ​ന്നി, എ​ഡ്ഗ​ർ സെ​ബാ​സ്റ്റ്യ​ൻ, യോ​ഹ​ന്നാ​ൻ, സു​ഭ​ഗ​ൻ, ജി.​അ​ല​ക്സാ​ണ്ട​ർ, ജെ.​സെ​ബാ​സ്റ്റ്യ​ൻ, ആ​ർ.​ശ​ശി, ലീ​നാ ലോ​റ​ൻ​സ്, ഫ​സ​ലു​ദ്ദീ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, സ​തീ​ശ​ൻ, കൃ​ഷ്ണ​ദാ​സ്, റു​ഡോ​ൾ​ഫ്, റോ​ബ​ർ​ട്ട്, ആ​ൻ​സി​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts