അ​ട്ട​പ്പാ​ടി​യി​ലെ മാ​വോ​യി​സ്റ്റ് ഓ​പ്പ​റേ​ഷ​നി​ൽ ത​ക​ർ​ത്ത​ത് ര​ണ്ട് ദ​ള​ങ്ങ​ൾ; കൊ​ല്ല​പ്പെ​ട്ട മ​ണി​വാ​സ​കം ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഗ​റി​ല്ലാ ക​മാ​ൻ​ഡ​ർ

റെ​നീ​ഷ് മാ​ത്യു
ക​ണ്ണൂ​ർ: ത​ണ്ട​ർ​ബോ​ൾ​ട്ട് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ ത​ക​ർ​ത്ത​ത് ര​ണ്ട് മാ​വോ​യി​സ്റ്റ് ദ​ള​ങ്ങ​ൾ. പാ​ല​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​വാ​നി, ശി​രു​വാ​ണി ദ​ള​ങ്ങ​ളാ​ണ് ത​ണ്ട​ർ​ബോ​ൾ​ട്ട് ത​ക​ർ​ത്ത​ത്. വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മ​ണി​വാ​സ​ക​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള​താ​ണ് ഭ​വാ​നി, ശി​രു​വാ​ണി ദ​ള​ങ്ങ​ൾ. ഈ ​ദ​ള​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ കാ​ർ​ത്തി​ക്, അ​ര​വി​ന്ദ്, ര​മ എ​ന്നി​വ​ർ ഈ ​ദ​ള​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. വ​യ​നാ​ട്, മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ബ​നി ദ​ളം, നാ​ടു​കാ​ണി ദ​ളം, വ​രാ​ഹി​ണി ദ​ളം എ​ന്നി​വ മാ​ത്ര​മാ​ണ് ഇ​നി​യും ഉ​ള്ള​ത്. ഈ ​ദ​ള​ങ്ങ​ളു​ടെ ചു​മ​ത​ല മ​ല​യാ​ളി​ക​ൾ​ക്കാ​ണ്.

നി​ല​ന്പൂ​രി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വ് കു​പ്പു ദേ​വ​രാ​ജി​നു ശേ​ഷ​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണ് ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​യാ​യ മ​ണി​വാ​സ​കം.​ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഗ​റി​ല്ലാ ക​മാ​ൻ​ഡ​റാ​യ മ​ണി​വാ​സ​കം കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന്‍റെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു.

സി​പി​ഐ മാ​വോ​യി​സ്റ്റ് ത​മി​ഴ്നാ​ട് സം​സ്ഥാ​ന സ​മി​തി​യം​ഗ​വും കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും ആ​ണ്. 2008 മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മ​ണി​വാ​സ​കം 2012 ഫെ​ബ്രു​വ​രി 20 ന് ​അ​റ​സ്റ്റി​ലാ​യി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.
കേ​ര​ള​ത്തി​ൽ നി​ന്നും ജീ​വ​നോ​ടെ മ​ണി​വാ​സ​ക​ത്തെ പി​ടി​കൂ​ടാ​ൻ ത​മി​ഴ്നാ​ട് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. മാ​ണി, അ​പ്പു എ​ന്ന പേ​രു​ക​ളി​ലും ഇ​യാ​ൾ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

2016​ൽ നി​ല​ന്പൂ​ർ വ​ര​യ​ൻ​മ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മ​ണി​വാ​സ​ക​ത്തി​ന്‍റെ സാ​ന്നി​ധ്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​വോ​വാ​ദി നേ​താ​വ് കു​പ്പു ദേ​വ​രാ​ജി​ന്‍റെ മ​ര​ണ ശേ​ഷം മ​ണി​വാ​സ​ക​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നു​ള്ള വി.​ജി കൃ​ഷ്ണ​മൂ​ർ​ത്തി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് അ​ട​പ്പാ​ടി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​വാ​നി ദ​ള​ത്തി​ന്‍റെ ചു​മ​ത​ല മ​ണി​വാ​സ​ക​ത്തി​ന് ന​ല്കി​യ​ത്.

Related posts