ലോകത്തെ ഉയരമേറിയ 14 കൊടുമുടികള്‍ കീഴടക്കി നേപ്പാളി പര്വതാരോഹകൻ നിർമൽ പുർജ ലോകറിക്കാർഡിട്ടു. ആറു മാസം 14 ദിവസം കൊണ്ടാണ് പുർജ റിക്കാർഡ് സ്വന്തമാക്കിയത്. ഇതോടെ ജെര്സി കുകുസ്കയുടെ റിക്കോര്‍ഡാണ് നിര്‍മല്‍ പഴങ്കഥയാക്കിയത്. ഇത്രയും പർവതങ്ങൾ കീഴടക്കാൻ കുകുസ്ക ഏഴു വര്‍ഷവും 11 മാസവും 14 ദിവസവും എടുത്തിരുന്നു.
മുന്‍ ബ്രിട്ടീഷ് ഗൂര്‍ഖ സൈനികനായ പുർജ ഏപ്രില്‍ 23ന് നേപ്പാളിലെ അന്നപൂർണ കീഴടക്കിയാണ് ദൗത്യം ആരംഭിച്ചത്. ഒക്ടോബർ 29ന് ചൈനയിലെ ഷിഷപാംഗ്മവരെയുള്ള കീഴടക്കിയതോടെ എണ്ണായിരത്തിലധികം ഉയരമുള്ള 14 പര്‍വതങ്ങള്‍ കുറഞ്ഞ കാലംകൊണ്ട് കീഴടക്കിയ പര്വതാരോഹകനെന്ന റിക്കോര്‍ഡ് 36കാരനായ പുര്‍ജ പേരിലാക്കി. മേയിൽ എവറസ്റ്റ് കീഴടക്കിയ ശേഷമെടുത്ത ചിത്രം ലോകശ്രദ്ധ നേടിയിരുന്നു.
2003ൽ ബ്രിട്ടീഷ് സേനയിൽ അംഗമായ പുർജ 2009ല്‍ റോയല്‍ മറൈന്‍ സേനയിലെത്തി. 2012ല്‍ എവറസ്റ്റ് ബേസ് കാംപിലെത്തിയ അദ്ദേഹം പർവതാരോഹണം തുടരാൻ തീരുമാനിക്കുകയായിരുന്നു.