നാദാപുരം: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയപതിനേഴ്കാരന് അറസ്റ്റില്‍. വളയം പോലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ച്കാരിയായ പെണ്‍കുട്ടി ബന്ധുവീട്ടില്‍ വച്ചാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ വീട്ടുകാര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു.
പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ പതിനേഴ്കാരന് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ വിവരം ആരോടും പറയാതിരിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി വിവരം പിതാവിനെ അറിയിക്കുകയും പിതാവ് പോലീസില്‍ പരാതിപ്പെടുകയും ആയിരുന്നു.
വളയം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ബലാല്‍സംഗം, തടഞ്ഞ് വച്ച് ഭീഷണിപെടുത്തല്‍, മര്‍ദ്ദനം, പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.