മാ​ർ​ക്ക് ദാ​നം നി​യ​മ​സ​ഭ​യി​ൽ; അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യി​ല്ല; പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ മാ​ർ​ക്ക് ദാ​ന വി​വാ​ദം സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി.​ഡി. സ​തീ​ശ​നാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി തേ​ടി​യ​ത്. ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും മ​ന്ത്രി​ക്ക് സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ചാ​ൻ​സ​ല​റു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മാ​ണ് പ്രോ ​ചാ​ൻ​സ​ല​ർ​ക്ക് അ​ധി​കാ​ര​മു​ള്ള​ത്. ധ​ർ​മ്മ സം​സ്ഥാ​പ​ന​ത്തി​നാ​യി മ​ന്ത്രി അ​വ​ത​രി​ക്ക​ണോ​യെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു. അ​തേ​സ​മ​യം, മ​റു​പ​ടി​യി​ൽ നേ​ര​ത്ത​ത്തെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രം​ഗ​ത്തെ​ത്തി. മോ​ഡ​റേ​ഷ​ൻ തീ​രു​മാ​നം സി​ൻ​ഡി​ക്കേ​റ്റി​ന്‍റേതാ​ണ്. ത​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. മ​ല​പോ​ലെ വ​ന്ന​ത് എ​ലി​പോ​ലെ പോ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ട്ട മു​ത​ൽ തി​രി​ച്ച് കൊ​ടു​ത്ത​ത് കൊ​ണ്ട് ക​ള​വ് ക​ള​വ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു. മാ​ർ​ക്ക് കും​ഭ​കോ​ണ​മാ​ണ് ഇ​വി​ടെ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ക​ള്ള​ക്ക​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സി​ന് സ്‌​പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു.

 

Related posts