പരവൂർ : അക്രമത്തിനും അനിതിക്കുമെതിരെ മൗനം പാലിക്കുന്ന സാംസ്കാരിക നായകന്മാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.സേവാദൾ ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പരവൂരിൽ സംഘടിപ്പിച്ച കവി വയലാർ അനുസ്മരണംഉത്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൽ നടക്കുന്ന സംഭവങ്ങളിൽ ചില പ്രത്യേക അവസരങ്ങളിൽ മാത്രം പ്രതി കരിക്കുന്ന സാംസ്കാരിക നായകർ സമൂഹം ഇതൊക്കെ കാണുന്നുണ്ടെന്ന കാര്യം മറക്കരുതെന്ന് എം പി പറഞ്ഞു .
ബ്ലോക്ക് ചെയർമാൻ ബി.തുളസീധരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം എ സലാം ജില്ലാ ചെയർമാൻ അമിതാബ് കല്ലട യു ഡി.എഫ് ചെയർമാൻ പരവൂർ രമണൻ ,കെ.പി.സി.സി നിർവ്വാഹക സമിതി അംഗം നെടുങ്ങോലം രഘു ,ശ്രീലാൽ, പരവൂർ സജീബ് ,ബിജു പാരിപളളി, ജെ.വിജയൻ പിള്ള, അനീഷ്, വിജയമ്മ, സുമൻ മാത്യു സുലോചന ഡി. മിനി, ശാലിനി, സരസ്വതി ,മണ്ഡലം പ്രസിഡന്റുമാരായ പരവൂർ മോഹൻദാസ്, കെ മോഹനൻ, ജോൺ എന്നിവർ പങ്കെടുത്തു