നെടുമങ്ങാട്: ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ആറ്റിൽ ചാടിയ യുവതിക്കായി തെരച്ചിൽ. നെടുമങ്ങാട്-ആര്യനാട് റൂട്ടിലെ ഏലിയാവൂർ പാലത്തിൽ നിന്നും ചാടിയ യുവതിക്കായാണ് കരമനയാറ്റിൽ തെരച്ചിൽ തുടരുന്നത്. പുളിമൂട് സ്വദേശി പ്രശാന്തിന്റെ ഭാര്യ ശാലു (24) ആണ് പാലത്തിൽ നിന്ന് ബുധനാഴ്ച രാത്രി ചാടിയത്. സ്കൂട്ടർ പാലത്തിൽ ഒതുക്കിയ നിലയിലാണ്. സ്കൂട്ടറിൽ നിന്നും ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു.
പോലീസും നാട്ടുകാരും സ്കൂബാ ടീമും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ശക്തമായ അടിയൊഴുക്കുള്ളതിനാലാണ് കണ്ടെത്താൻ പ്രയാസം. തെരച്ചിൽ ഇന്നും തുടരും. നിരന്തരം ഈ പാലത്തിൽ ആത്മഹത്യാ ശ്രമങ്ങളേറുകയാണ്. മിക്കപ്പോഴും കണ്ടുനിൽക്കുന്ന നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്താറുള്ളത്.പാലത്തിന് മതിയായ സംരക്ഷണ ഭിത്തികളില്ലാത്തതാണ് ആത്മഹത്യകൾ പെരുകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.