കോതമംഗലം: നെല്ലിക്കുഴിയിൽ നാലു വയസുകാരി ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡേ കെയര്‍ സെന്റർ ഉടമയുടെ മകനെതിരേ കേസ്. ഒരാഴ്ചയിലേറെയായി സംഭവം നടന്നിട്ട്. ബാലികയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഉടമയുടെ വീടിനോട് ചേര്‍ന്നാണ് ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 16 വയസുള്ള പ്ലസ് ടു വിദ്യാര്‍ഥിയാണ് പ്രതി.
അഞ്ച് കുട്ടികളാണ് ഡേ കെയര്‍ സെന്ററില്‍ സാധാരണ ഉണ്ടാകാറുള്ളത്. സംഭവ ദിവസം ഒരു ബാലിക മാത്രമേ സ്ഥാപനത്തിൽ എത്തിയിരുന്നുള്ളു.പ്രതിയുടെ മാതാവിനൊപ്പമായിരുന്നു ബാലിക. മാതാവ് മറ്റെന്തോ ആവശ്യത്തിന് പോയ തക്കംനോക്കിയാണ് പ്രതി പീഡനത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയുന്നത്. കോതമംഗലം മജിസ്ട്രേറ്റ് മുമ്പാകെ കുട്ടിയുടെ മൊഴിയെടുത്തു.പ്രതിയുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് അറിയുന്നത്.