കോട്ടയം: മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ മീറ്റർ പ്രവർത്തിപ്പിക്കാത്ത 39 ഓട്ടോറിക്ഷകൾക്കെതിരെ കേസെടുത്തു. ഇന്നലെ രാവിലെ മുതൽ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം മൂന്നു സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയെതുടർന്നാണ് നടപടി സ്വീകരിച്ചത്. പരിശോധനയിൽ 23 ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്നതായി കണ്ടെത്തി.
മീറ്ററുമായി ബന്ധപ്പെട്ട് മറ്റു അപാകതകൾ കണ്ടെത്തിയ 16 ഓട്ടോറിക്ഷകളും പിടികൂടി. ഇങ്ങനെയാണ് 39 ഓട്ടോറിക്ഷകൾക്കെതിരേ കേസെടുത്തത്. എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.