ചാലക്കുടി: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് അഞ്ചുലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ പൂന്പാറ്റ സിനി വന്പൻമാരെ കെണിയിൽവീഴ്ത്തി പണം തട്ടുന്ന വിദഗ്ധ ക്രിമിനലാണ്. സന്പന്നൻമാരെ വാചകമടിച്ച് വീഴ്ത്തി സ്വർണവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്.
സന്പന്നരുടെ സമീപത്ത് വീട് വാടകയ്ക്കെടുത്ത് അവരുമായി പരിചയത്തിലായശേഷം വാചകമടിയിലൂടെ വിശ്വസ്ഥത പിടിച്ചുപറ്റുകയാണ് ആദ്യപടി. തുടർന്ന് ബിസിനസിൽ പങ്കാളിയാക്കാമെന്നും ഉടനെ തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കടംവാങ്ങും. ഇങ്ങനെ കോടികൾ കൈക്കലാക്കി മുങ്ങുകയാണ് പതിവ്. പണം തിരികെ ചോദിച്ചാൽ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും. പൂന്പാറ്റ സിനി, ശ്രീജ എന്നീ പേരുകൾക്കു പുറമേ ശാലിനി, ഗായത്രി, ഷമീന, മേഴ്സി എന്നീ പേരുകളിലും അറിയപ്പെടുന്നു.
പലതവണ പോലീസ് പിടിയിലായിട്ടും പേരുകൾ മാറ്റി വിവിധ സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തുന്ന രീതിയാണ്. എട്ടാം ഭർത്താവിന്റെ കൂടെ ചേർന്ന് കോടികൾ തട്ടിയെടുത്ത കഥകളുമുണ്ട്. ആലപ്പുഴയിലെ ഒരു റിസോർട്ട് ഉടമയെ പറ്റിച്ച് ഒരുകോടി രൂപയോളം തട്ടിയെടുത്തശേഷം പണം തിരികെ ചോദിച്ച റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി ഒതുക്കി.
കൂടാതെ പോലീസുകാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും തൃശൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ കേസുകളിൽ പ്രതിയാണ്. കേസന്വേഷണം നടത്തുന്ന ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ സിനിയുടെ സംഘത്തിലുളള മറ്റുള്ളവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും കേസുകളിൽ ഇവരുടെ പങ്കാളിത്തം ഉണ്ടോയെന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു