വടക്കഞ്ചേരി: തകർന്നു കിടക്കുന്ന കുതിരാൻ ദേശീയപാത ഗതാഗത യോഗ്യമാക്കാൻ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ ആവശ്യപ്പെട്ടു.നാല് വർഷം മുന്പ് കുതിരാൻ റോഡ് തകർന്നപ്പോൾ വിഷയത്തിൻറെ ഗൗരവം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ബോധ്യപ്പെടുത്തുകയും അതേ തുടർന്ന് 19 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുകയുമുണ്ടായി. അന്ന് 30 ദിവസത്തിനുളളിൽ വാണിയന്പാറ മുതൽ മണ്ണുത്തി വരെ 20 കിലോമീറ്ററോളം റോഡ് റീ ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കി.
അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്ന് കെ പി സി സി നിർവ്വാഹക സമിതി അംഗം കൂടിയായ കബീർ മാസ്റ്റർ പറഞ്ഞു.സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏറെ വർഷങ്ങളായി നാഥനില്ലാതെ കിടന്നിട്ടും സംസ്ഥാന സർക്കാർ വേണ്ട വിധം ഇടപെടാത്തത് കടുത്ത അനാസ്ഥയാണെന്നും ആയിരകണക്കിന് വാഹനങ്ങളും യാത്രക്കാരും വഴിയിൽ കുടുങ്ങി കിടക്കുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്നും ഗാന്ധിദർശൻ സമിതി ചെയർമാനായ കബീർ മാസ്റ്റർ ചൂണ്ടിക്കാട്ടി.
കുതിരാനിൽ ഇന്നലെ വൈകീട്ട് തുടങ്ങിയ കുരുക്ക് ഇന്ന് രാവിലെ പത്തിനും അയവു വന്നില്ല. പാലക്കാട് നിന്നും തൃശൂരിലേക്കുള്ള ആയിരകണക്കിന് വാഹനങ്ങളാണ് കൊന്പഴ മുതൽ കുടുങ്ങി കിടന്നത്. തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള കുരുക്കിന് അയവുണ്ട്. റോഡിലെ കുഴികൾ തന്നെയാണ് വാഹനങ്ങളെ കുടുക്കിയിടുന്നത്. ഓരോ കുഴികളിലും ഇറങ്ങി കയറാൻ കൂടുതൽ സമയം വേണ്ടി വരുന്പോൾ കുരുക്ക് മുറുകി മഹാ കുരുക്കായി മാറുകയാണ്.
കണ്ടെയ്നർ ലോറികളും ടോറസ് ലോറികളും കുതിരാനിലെത്തുന്നതോടെ കടന്നു പോകാൻ പറ്റാത്ത രീതിയിൽ കുരുക്കിൽ പെടുന്നത് നിത്യ സംഭവമായി മാറി. അതേ സമയം, രണ്ട് ദിവസമായി മഴ മാറി നല്ല വെയിൽ ഉണ്ടെങ്കിലും കുഴി അടയ്ക്കാനുള്ള നടപടികൾ കാണാനില്ല.
കുതിരാൻ റോഡ് പൂർണമായും റീടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് ഇരുന്പ്പാലത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി വരുന്ന അനിശ്ചിതകാല റിലെ നിരാഹാര സമരം ഇന്നത്തേക്ക് പന്ത്രണ്ട് ദിവസമായി. സ്വകാര്യ ബസുകൾ ഇല്ലാതായിട്ടും കുരുക്കിന് അഴവില്ലാത്തത് റോഡിന്റെ പ്രശ്നം തന്നെയാണെന്ന് വ്യക്തമായിരിക്കയാണ്.
ല