നടി അമല പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയില്‍ സജീവമായിരിക്കുന്നതിനൊപ്പം യാത്രകള്‍ക്ക് വേണ്ടിയാണ് നടി കൂടുതല്‍ സമയവും ചെലവഴിക്കാറുള്ളത്. അടുത്തിടെ ജന്മദിനം ആഘോഷിച്ച അമലയ്ക്ക് ആശംസകളുമായി ആരാധകരും എത്തിയിരുന്നു. പിന്നാലെ രസകരമായ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്.
കടലിനു നടുവില്‍ ഒരു ഊഞ്ഞാലില്‍ കിടന്നു കൊണ്ട് ആടുന്ന ചിത്രമായിരുന്നു അമല ഏറ്റവും പുതിയതായി പുറത്തു വിട്ടത്. ഒക്ടോബര്‍ 26 ന് ആയിരുന്നു അമല പോളിന്റെ 28-ാം പിറന്നാള്‍. കടലിലും കടല്ത്തീരത്തുമായാണ് നടി ഇത്തവണ ജന്മദിനം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നതിനാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ അമല പുറത്ത് വിടാറുള്ള ഫോട്ടോകൾ എല്ലാം ശ്രദ്ധേയമാവാറുണ്ട്.
സാഹസിക യാത്രകളെ അത്രമേല്‍ സ്നേഹിക്കുന്ന അമല നേരത്തെ സ്വിം സ്യൂട്ട് ധരിച്ച് പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അപകടം നിറഞ്ഞതാണെങ്കിലും നടിയുടെ ധൈര്യം സമ്മതിക്കണമെന്നായിരുന്നു അന്ന് ആരാധകര്‍ പറഞ്ഞത്. പിന്നീടും കുറെയധികം ചിത്രങ്ങൾ നടി തന്നെ പുറത്ത് വിട്ടിരുന്നു.