റോഡിൽ പ്രത്യക്ഷപ്പെട്ട ഭീമൻ ഗർത്തത്തിൽ പതിച്ച് ബസ്. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം. ബസിന്റെ മുക്കാൽ ഭാഗവും ഗർത്തത്തിനുള്ളിൽ വീണിരുന്നു.
56കാരിയായ ഒരു സ്ത്രീ മാത്രമേ ബസിനുള്ളിൽ യാത്രക്കാരിയായി ഉണ്ടായിരുന്നുള്ളു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപെട്ടത്. നിസാര പരിക്കുകളോടെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ ഡ്രൈവർക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.