ആന്റിഗ്വ: പുരുഷ താരങ്ങൾ ശ്രദ്ധ നേടുന്ന ക്രിക്കറ്റ് ഗ്രൗണ്ടിൽ മിന്നുംതാരമായി ഇന്ത്യൻ താരം ഹർമൻപ്രീത് കൗർ. വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിലെ ഹർമൻപ്രീതിന്റെ തകർപ്പൻ ക്യാച്ചാണ് ആരാധക ഹൃദയം കീഴടക്കിയത്. മത്സരത്തിൽ ഇന്ത്യ ഒരു റണ്ണിനു തോറ്റെങ്കിലും ഹർമന്റെ പ്രകടനമാണ് ചർച്ചാവിഷയം.
വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സിന്റെ അവസാന പന്തിലായിരുന്നു ഹർമൻപ്രീതിന്റെ തകർപ്പൻ പ്രകടനം. വ്യക്തിഗത സ്കോർ 84-ൽ നിൽക്കെ വിൻഡീസ് നായിക സ്റ്റെഫാനി ടെയ്ലർ ഏക്താ ബിഷ്തിന്റെ പന്ത് ലോംഗ് ഓണിലേക്ക് ഉയർത്തിയടിച്ചു.
സിക്സർ എന്നും ടെയ്ലർക്കു സെഞ്ചുറിയെന്നും എല്ലാവരും ഉറപ്പിച്ചതുമാണ്. എന്നാൽ ബൗണ്ടറി ലൈനിനു തൊട്ടുമുന്നിൽനിന്ന് ആകാശത്തേക്കു പക്ഷിയേപ്പോലെ പറന്നുയർന്ന ഹർമൻപ്രീത് ഇടംകൈ കൊണ്ടു പന്ത് പിടിച്ചെടുത്തു. അർഹിച്ച സെഞ്ചുറിക്കരികെ ടെയ്ലർ പുറത്ത്.
Harmanpreet Kaur has just taken one of the great catches to deny Stafanie Taylor, on 94, an ODI century.
That airtime ✈️ pic.twitter.com/unSBRRuNFu
— Wisden (@WisdenCricket) November 2, 2019