നാദാപുരം: മുച്ചക്രവണ്ടിയും, സ്ക്കൂട്ടറും കൂട്ടിയിടിച്ച കേസില്‍ പ്രതിയായ കിടപ്പ് രോഗി കോടതിയില്‍ കേസിനെത്തിയത് ആംബുലന്‍സിലും സ്ട്രച്ചറിലും.വളയം കാലികുളമ്പില്‍ ബാബു (45) ആണ് വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാദാപുരം കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സിലും, സ്ട്രച്ചറിലുമായി കോടതിയില്‍ എത്തിയത്.
വളയം പൂങ്കുളത്തെ വള്ളില്‍ നിധിന മരിച്ച കേസിലെ പ്രതിയാണ് ബാബു. ബാബു ഓടിച്ച ബൈക്കും നിധിനയുടെ സ്ക്കൂട്ടറും അപകടത്തില്‍ പെട്ടിരുന്നു.
ഇതിന് ശേഷം തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ ബാബുവിന് കോടതിയില്‍ എത്താന്‍ കഴിഞ്ഞിരുന്നല്ല. തുടര്‍ന്ന് കോടകി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
വക്കീല്‍ മുഖേന കേസ് നടത്താമെന്നും കോടതിയില്‍ ഹാജരാവന്‍ കഴിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി അനുവധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആംബുലന്‍സിലും സ്ട്രച്ചറിലും കോടതിയിലെത്തിയത്. തുടര്‍ കേസുകള്‍ക്ക് ഇനി കോടതിയില്‍ എത്തേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു.