മി​സ് ഏ​ഷ്യ ഗ്ലോ​ബ​ൽ 2019 കീ​രി​ടം സെ​ർ​ബി​യൻ സു​ന്ദ​രി​ക്ക്; മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ൽ മാ​​​റ്റു​​​ര​​​ച്ച​​​ത് 24 സു​​​ന്ദ​​​രി​​​കള്‍

കൊ​​​ച്ചി: ഗോ​​​കു​​​ലം ക​​​ണ്‍​വ​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന മി​​​സ് ഏ​​​ഷ്യ ഗ്ലോ​​​ബ​​​ൽ 2019ന്‍റെ അ​​​ഞ്ചാ​​​മ​​​ത് എ​​​ഡീ​​​ഷ​​​നി​​​ൽ സെ​​​ർ​​​ബി​​​യ​​ൻ സു​​​ന്ദ​​​രി സാ​​​റ ഡാ​​​മി​​​യോ​​​നോ​​​വി​​​ക് മി​​​സ് ഏ​​​ഷ്യ ഗ്ലോ​​​ബ​​​ൽ കി​​​രീ​​​ട​​​വും വി​​​യ​​​റ്റ്നാം സു​​​ന്ദ​​​രി നോ​​​വെ​​​യ്ൻ തി ​​​യെ​​​ൻ ട്രാ​​​ങ് മി​​​സ് ഏ​​​ഷ്യാ കി​​​രീ​​​ട​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. ലേ​​​സി​​​യോ കിം (​​​കൊ​​​റി​​​യ) മി​​​സ് ഏ​​​ഷ്യ ഗ്ലോ​​​ബ​​​ൽ ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പും ജെ​​​നി​​​ഫ​​​ർ ഓ​​​യ്സ്ബോ​​​ട് (ഫി​​​ലി​​​പ്പീ​​​ൻ​​​സ്) മി​​​സ് ഏ​​​ഷ്യ ഗ്ലോ​​​ബ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് റ​​​ണ്ണ​​​റ​​​പ്പു​​​മാ​​​യി.

അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന മി​​​സ് ഏ​​​ഷ്യാ ഗ്ലോ​​​ബ​​​ൽ 2020 ന്‍റെ ബാ​​​റ്റ​​​ണ്‍ മ​​​ലേ​​​ഷ്യ​​​ക്കു കൈ​​​മാ​​​റി.മി​​​സ് ഏ​​​ഷ്യ ഗ്ലോ​​​ബ​​​ൽ 2019 മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​ഗോ​​​ള മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്നു​​​ള്ള 24 സു​​​ന്ദ​​​രി​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ൽ മാ​​​റ്റു​​​ര​​​ച്ച​​​ത്. മി​​​സ് ഏ​​​ഷ്യ ഗ്ലോ​​​ബ​​​ൽ വി​​​ജ​​​യി​​​യെ മു​​​ൻ മി​​​സ് ഏ​​​ഷ്യ ഗ്ലോ​​​ബ​​​ൽ ജേ​​​താ​​​വ് അ​​​സം എ​​​സെ​​​ൻ​​​ജ​​​ൽ​​​ദി​​​യേ​​​വ​ സു​​​വ​​​ർ​​​ണ​​​കി​​​രീ​​​ടം അ​​​ണി​​​യി​​​ച്ചു.

മി​​​സ് ഏ​​​ഷ്യ ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പി​​​നെ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​സ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​റും സെ​​​ക്ക​​ൻ​​ഡ് റ​​​ണ്ണ​​​റ​​​പ്പി​​​നു മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ റീ​​​ജ​​​ണ​​​ൽ സെ​​​യി​​​ൽ​​​സ് മാ​​​നേ​​​ജ​​​ർ സു​​​രേ​​​ഷ് കു​​​മാ​​​റും കി​​​രീ​​​ട​​​ങ്ങ​​​ൾ അ​​​ണി​​​യി​​​ച്ചു.

Related posts