തൃശൂർ: പാർട്ടി ചെയർമാൻ പദവി സബന്ധിച്ച കേസിൽ തുടർച്ചയായി പരാജയം നേരിട്ടിട്ടും അഹങ്കാരത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കുന്ന ജോസ് കെ. മാണി രാഷ്ട്രീയരംഗത്ത് കൂടുതൽ കനത്ത പരാജയങ്ങൾ നേരിടേണ്ടിവരുമെന്ന് കേരളകോണ്‍ഗ്രസ് എം ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു.
കേരള കേരളകോണ്‍ഗ്രസ് എം ജില്ലാ നേതൃത്വസമ്മേളനവും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാർട്ടി ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസിന് സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു.
പാർട്ടി ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടൻ, പാലക്കാട് ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍, ജില്ലാ നേതാക്കളായ തോമസ് ആന്റണി, സി.ടി. പോൾ, ഇട്ട്യേച്ചൻ തരകൻ, എൻ.ജെ. ലിയോ, വി. സിദ്ധിക് ഹാജി, തോമസ് ചിറമൽ, മിനി മോഹൻദാസ്, എം.വി. ജോണ്‍, പി.കെ. രവി, കെ.കെ. വിദ്യാധരൻ, ജോണി ചിറ്റലപ്പിള്ളി, ജോയ്സി ആന്റണി, വർഗീസ് മാവേലി, കെ.വി. സെബാസ്റ്റ്യൻ, ജോണ്‍ കള്ളിയത്ത് എന്നിവർ പ്രസംഗിച്ചു.
പി.ആർ. തോമസ്, കെ.ജെ. തോമസ്, പീറ്റർ പാറേക്കാട്ട്, എ.എൽ. ആന്റണി, ഇ.എ. ജോയ്, സി.എ. സണ്ണി, പി.ആർ. ഉണ്ണികൃഷ്ണൻ, ഷാജി തോമസ്, പയസ് മാത്യു, ടി.പി. സന്തോഷ്, ഗബ്രിയേൽ കിഴക്കൂടൻ, ആൻസൻ കെ. ഡേവിസ്, സി.എൽ. ലോറൻസ്, സണ്ണി പാവറട്ടി, ജ്യോതി ജോസഫ്, ജോസ് ചെന്പകശേരി എന്നിവർ നേതൃത്വം നൽകി.