പത്തനാപുരം:കെഎസ്ആര്‍ടിസി ഡ്രൈവറെ യാത്രക്കാരിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവറായ അഞ്ചല്‍ നെടിയറ എ.ജെ ഹൗസില്‍ അനില്‍കുമാറി(52)നാണ് മര്‍ദനമേറ്റത്.തലയ്ക്ക് പരിക്കേറ്റ അനില്‍കുമാര്‍ പത്തനാപുരം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. മാങ്കോട് പൂമരുതിക്കുഴിയില്‍ വച്ചായിരുന്നു സംഭവം.
പത്തനാപുരത്തേക്ക് വരാനായി ബസ് മുന്നോട്ടെടുത്തപ്പോള്‍ പിന്‍വാതിലിലൂടെ ചാടിക്കയറിയ യാത്രക്കാരി റോഡില്‍ വീണു. ഉടന്‍ തന്നെ വനിതാ കണ്ടക്ടര്‍ ബെല്ലടിച്ച് ബസ് നിര്‍ത്തിച്ചു. തുടര്‍ന്ന് ബസില്‍ കയറിയ യാത്രക്കാരി അസഭ്യം വിളിച്ചു കൊണ്ട് ഡ്രൈവറെ ബാഗുകൊണ്ട് അടിക്കുകയായിരുന്നു.
തുടര്‍ന്ന് വഴിയിലുടനീളം ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിവര് ബസ് തടഞ്ഞ് നിര്‍ത്തിയും ഡ്രൈവറെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡ്രൈവര്‍ക്കെതിരെ യാത്രക്കാരിയും കൂടല്‍ പോലീസില്‍ പരാതി നല്‍കിയട്ടുണ്ട്.