ചോ​ക്ളേ​റ്റി​ൽ പു​ഴു: ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി; ഇതേ കമ്പനിയുടെ നിരവധി ചോക്‌ളേറ്റുകൾ പിടിച്ചെത്തു


പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട ചെ​മ്പ്ര​യി​ലെ ബേ​ക്ക​റി​യി​ൽ വി​ൽ​പ്പ​ന​ക്കുവച്ച കാ​ഡ്ബ​റി ക​മ്പ​നി​യു​ടെ ഡ​യ​റി മി​ൽ​ക് ചോ​ക്ളേ​റ്റി​ൽ നി​ന്നു പു​ഴു​വി​നെ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​വാ​സി വാ​ങ്ങി​യ ചോ​ക്ളേ​റ്റ് പൊ​ളി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണു പു​ഴു​വി​നെ ക​ണ്ട​ത്.

പെ​രു​വ​ണ്ണാ​മൂ​ഴിപി​എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​മു​ര​ളീ​ധ​ര​ൻ, ജെ​എ​ച്ച്‌​ഐ ജോ​ബി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​ബേ​ക്ക​റി​യി​ൽ നി​ന്നു 3000 രൂ​പ​യു​ടെ ചോ​ക്ളേ​റ്റ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പെ​രു​വ​ണ്ണാ​മൂ​ഴി പി​എ​ച്ച്സി പ​രി​ധി​യി​ലെ എ​ല്ലാ ക​ട​ക​ളി​ൽ നി​ന്നും ഇ​തേ ക​മ്പ​നി​യു​ടെ ചോ​ക്ളേ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​നു പെ​രു​വ​ണ്ണാ​മൂ​ഴി പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി.

Related posts