ഒരു ശാസ്ത്രോത്‌സവത്തിനു കൂടി കൊടിയിറങ്ങുമ്പോൾ… കു​ട്ടി​ക്ക​ളി​യ​ല്ല, ഈ ​ കു​ട്ടി ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ കാ​ണി​ച്ചു ത​ന്ന​ത്

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളും പ​രി​ഹ​രി​ച്ച് കാ​ര്യ​ങ്ങ​ൾ കൂ​റേ​ക്കൂ​ടി ഈ​സി​യാ​ക്കാ​ൻ ശാ​സ്ത്ര​ത്തെ എ​ങ്ങി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് കാ​ണി​ച്ചു ത​ന്ന് ഒ​രു ശാ​സ്ത്രോത്സ​വം കൂ​ടി ഇ​ന്ന് കൊ​ടി​യി​റ​ങ്ങും. കു​ന്നം​കു​ള​ത്തെ​ത്തി​യ കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ കാ​ണി​ച്ചു ത​ന്ന പു​തി​യ കാ​ര്യ​ങ്ങ​ളും പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും ഈ ​മേ​ള കൊ​ടി​യി​റ​ങ്ങു​ന്ന​തോ​ടെ അ​വ​സാ​നി​ക്കു​ന്ന​താ​ക​രു​ത്.

കു​ഴ​ൽ​കി​ണ​റി​ൽ അ​ക​പ്പെ​ട്ട് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന കു​രു​ന്നു​ക​ളെ ര​ക്ഷി​ക്കാ​നും കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​നും സൂ​ര്യോ​ർ​ജ​ത്തി​ൽ നി​ന്ന് ഇ​ന്ധ​ന​മു​ണ്ടാ​ക്കാ​നും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നു​മൊ​ക്കെ​യു​ള്ള പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ഈ ​കു​ട്ടി ശാ​സ്ത്ര​ജ്ഞന്മാ​ർ കാ​ഴ്ച​വെ​ക്കു​ന്പോ​ൾ അ​ത് നാ​ടി​നും നാ​ട്ടാ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന​വ​യാ​ണ്.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഈ ​മേ​ള​യി​ലെ പു​തി​യ ആ​ശ​യ​ങ്ങ​ൾ ക​ണ്ട​റി​യ​ണം. ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ത്ത കോ​ടി​ക​ളു​ടെ ഗ​വേ​ഷ​ണ​ങ്ങ​ള​ല്ല ഈ ​കു​ട്ടി​ക​ൾ കാ​ണി​ച്ചു ത​രു​ന്ന​ത്. കു​റ​ഞ്ഞ ചി​ല​വി​ൽ എ​ങ്ങി​നെ ജ​നോ​പ​കാ​ര പ്ര​ദ​മാ​കാം എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്രൊ​ജ​ക്ടു​ക​ളു​ടെ സ​വി​ശേ​ഷ​ത.

പ​ല കു​ട്ടി ശാ​സ്ത്ര​ജ്ഞ​രും സ​ർ​ക്കാ​രി​നു മു​ന്നി​ൽ ത​ങ്ങ​ളു​ടെ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് അ​വ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കു​ട്ടി​ക​ളെ ശാ​സ്ത്ര​ജ്ഞ​രാ​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്നു​വെ​ന്ന് മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞ​ത് ശാ​സ്ത്രോ​ത്സ​വ​വും കു​ട്ടി​ക​ളു​ടെ കു​ട്ടി​ക​ളു​ടെ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും കു​ട്ടി​ക്ക​ളി​യ​ല്ല എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തു കൊ​ണ്ടു​ത​ന്നെ​യാ​ണ്.

കു​ന്നം​കു​ള​ത്തെ മേ​ള​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് ശാ​സ്ത്ര​ജ്ഞ​രാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ശീ​ല​നം ന​ൽ​കു​ക​യെ​ന്നും ശാ​സ്ത്ര​മേ​ള​യി​ലെ അ​ന്വേ​ഷ​ണ ഭാ​വ​ന​യു​ള്ള ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 30 വീ​തം കു​ട്ടി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത് അ​വ​ർ​ക്ക് ജ​ന​കീ​യ വേ​ദി​ക​ളി​ൽ ശാ​സ്ത്ര മി​ക​വു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്കി.

അ​വ​രി​ൽ നി​ന്ന് മൂ​ന്ന് പേ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് ശാ​സ്ത്ര​ജ്ഞ​രാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത് ശാ​സ്ത്ര​മേ​ള​യ്ക്കെ​ത്തി​യ കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ​ക്ക് ആ​വേ​ശ​വും പ്രോ​ത്സാ​ഹ​ന​വു​മാ​യി​ട്ടു​ണ്ട്. ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ തു​റ​ക്കാ​ത്ത ജാ​ല​ക​ങ്ങ​ൾ തു​റ​ന്ന് പു​തി​യ കാ​ഴ്ച​ക​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത് കു​ട്ടി ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ കു​ന്നം​കു​ള​ത്തോ​ട് വി​ട​പ​റ​യു​ന്ന​ത് വ​ലി​യ ശാ​സ്ത്ര​ജ്ഞന്മാ​രാ​യി വീ​ണ്ടും ഇ​വി​ടേ​ക്കെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്.

Related posts