പയ്യന്നൂരിൽ പ​രേ​ത​ന്‍റെ പേ​രി​ലു​ള്ള കോ​ടി​ക​ളു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത സം​ഭ​വം; ര​ണ്ടു വ​ർ​ഷ​​മാ​യി​ട്ടും കു​റ്റ​പ​ത്രമി​ല്ല; ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​ക്ഷോ​ഭ​ത്തി​ന് 


പ​യ്യ​ന്നൂ​ര്‍: കോ​ടി​ക​ളു​ടെ ആ​സ്തി​യു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ മു​ന്‍ റി​ട്ട.​ഡ​പ്യൂ​ട്ടി സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റാ​യി​രു​ന്ന ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​ര​ത്തെ പി.​ബാ​ല​കൃ​ഷ്ണ​ന്‍റെ (80) സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ന്ന​ത ഇ​ട​പെ​ട​ല്‍ ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ആ​ക്ഷ​ന്‍ ക​മ്മി​റ്റി പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു.

2017 ജൂ​ലൈ​യി​ല്‍ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ​ന്വേ​ഷ​ണം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റ​ത്തോ​ടെ​യാ​ണ് നി​ല​ച്ച​ത്. കേ​സി​ന്‍റെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​യി സ​ര്‍​ക്കാ​രി​ല്‍​നി​ന്നും നി​യ​മോ​പ​ദേ​ശം ല​ഭി​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​മാ​ണ് കു​റ്റ​പ​ത്ര സ​മ​ര്‍​പ്പ​ണ​വും തു​ട​ര്‍ ന​ട​പ​ടി​ക​ളും വൈ​കു​ന്ന​തി​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ കേ​സ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കു​ന്ന​തി​നും ഇ​തി​നി​ട​യി​ല്‍ വ​ഴി​തി​രി​ച്ച് വി​ടു​ന്ന​തി​നും ചി​ല ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മം ന​ട​ത്തു​ന്ന​ത​യാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​രോ​പ​ണം.

പ​രേ​ത​ന്‍റെ സ്വ​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​ല​വി​ലു​ള്ള പ്രാ​ദേ​ശി​ക ആ​ക്ഷ​ന്‍ ക​മ്മി​റ്റി​ക​ളും പ​രേ​ത​ന്‍റെ ചെ​ന്നൈ​യി​ലു​ള്ള ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്നു​ള്ള സം​യു​ക്ത യോ​ഗം അ​ടു​ത്ത ദി​വ​സം ചേ​ര്‍​ന്ന് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും ആ​ക്ഷ​ന്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പ​ത്മ​ന്‍ കോ​ഴൂ​ര്‍ പ​റ​ഞ്ഞു.തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ലെ വ​ലി​യ വീ​ട് ലൈ​നി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​ര​ത്തെ പ​രേ​ത​നാ​യ കു​ഞ്ഞ​മ്പു നാ​യ​രു​ടെ മ​ക​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍റെ ദു​രൂ​ഹ മ​ര​ണ​വും തു​ട​ര്‍​ന്ന് വ്യാ​ജ​രേ​ഖ​ക​ളു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ഉ​ന്ന​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ ന​ട​ത്തി​യ കോ​ടി​ക​ളു​ടെ സ്വ​ത്ത് ത​ട്ടി​പ്പും വ​ന്‍ വാ​ര്‍​ത്താ പ്രാ​ധാ​ന്യം നേ​ടി​യ സം​ഭ​വ​മാ​യി​രു​ന്നു.

ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന സ്വ​ത്ത് വ​ക​ക​ള്‍​ക്ക് പു​തി​യ അ​വ​കാ​ശി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ൽ സം​ശ​യം ഉ​യ​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.​കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് ചി​ല ദൂ​രൂ​ഹ​ത​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സ്വ​ത്ത് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ സി​ഐ എം.​പി.​ആ​സാ​ദും ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് ബ്യൂ​റോ ഡി​വൈ​എ​സ്പി ഫ്രാ​ന്‍​സി​സ് ഷെ​ല്‍​ബി​യു​മാ​ണ് ന​ട​ത്തി​യ​ത്.

കൊ​ല​പാ​ത​കം, കൃ​ത്രി​മ​രേ​ഖ ച​മ​യ്ക്ക​ല്‍, ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ വ​ഞ്ച​ന എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യ കേ​സി​ല്‍ പ​യ്യ​ന്നൂ​രി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ കെ.​വി.​ഷൈ​ല​ജ​യേ​യും ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​കു​മാ​റി​നേ​യും അ​ഭി​ഭാ​ഷ​ക​യു​ടെ സ​ഹോ​ദ​രി കോ​റോ​ത്തെ കെ.​വി.​ജാ​ന​കി​യേ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​രേ​ത​ന്‍റെ പി​ന്‍​തു​ട​ര്‍​ച്ച​ക്കാ​രി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നാ​യി രേ​ഖ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​വാ​ന്‍ സ​ഹാ​യി​ച്ച പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത് സ്വ​ദേ​ശി കെ.​വി.​സോ​മ​നേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ​യ്യ​ന്നൂ​രി​ലെ അ​ഭി​ഭാ​ഷ​ക കെ.​വി ഷൈ​ല​ജ​യും ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​കു​മാ​റും ചേ​ര്‍​ന്ന് ബ​ന്ധു​ക്ക​ളെ​ന്ന വ്യാ​ജേ​ന​യെ​ത്തി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബാ​ല​കൃ​ഷ്ണ​നെ നി​ര്‍​ബ​ന്ധി​ച്ച് ഡി​സ്ചാ​ര്‍​ജ് വാ​ങ്ങി​ച്ച് നാ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. യാ​ത്രാ മ​ധ്യേ കൊ​ടു​ങ്ങ​ല്ലൂ​രെ​ത്തെി​യ​പ്പോ​ള്‍ ബാ​ല​കൃ​ഷ്ണ​ന്‍ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രേ​യു​മ​റി​യി​ക്കാ​തെ ഷൊ​ര്‍​ണൂ​ര്‍ ശാ​ന്തി​തീ​ര​ത്ത് സം​സ്‌​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ്രാ​യാ​ധി​ക്യം പ​രി​ഗ​ണി​ച്ച് എ​ഴു​പ​ത്കാ​രി​യാ​യ ജാ​ന​കി​ക്ക് ജാ​മ്യ​മ​നു​വ​ദി​ച്ച കോ​ട​തി മ​റ്റു​ള്ള​വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​യേ​യും ഭ​ര്‍​ത്താ​വി​നേ​യും കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ബ്യൂ​റോ ഡി​വൈ​എ​സ്പി ഫ്രാ​ന്‍​സി​സ് ഷെ​ല്‍​ബി പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രേ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്കു​ന്ന​തി​നാ​യി നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് ത​ഹ​സി​ല്‍​ദാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ൾ​പ്പെ​ടെ ചി​ല​ർ ത​ട്ടി​പ്പി​ന് കൂ​ട്ടു നി​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ഇ​വ​രെ പ്ര​തി ചേ​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് ഡി​വൈ​എ​സ്പി ഫ്രാ​ന്‍​സി​സ് ഷെ​ല്‍​ബി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ബാ​ല​കൃ​ഷ്ണ​ന്റെ മ​ര​ണ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​രു​ന്ന​താ​യും പ്ര​തി​ക​ള്‍ കോ​ടി​ക​ളു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തി​യി​രു​ന്ന​തെ​ന്നും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ തെ​ളി​വു​ക​ള്‍ സ​ഹി​തം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ​ഹോ​ദ​രി ജാ​ന​കി​ക്ക് പി​ന്തു​ട​ര്‍​ച്ചാ​വ​കാ​ശ​ത്തി​ലൂ​ടെ വ​ന്നു​ചേ​ര്‍​ന്നേ​ക്കാ​വു​ന്ന എ​ല്ലാ സ്വ​ത്തും അ​ഭി​ഭാ​ഷ​ക​യാ​യ ഷൈ​ല​ജ​യി​ലേ​ക്ക് എ​ത്തു​ന്ന രീ​തി​യി​ല്‍ വി​ല്‍​പ​ത്ര​മു​ണ്ടാ​ക്കി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി പ​രേ​ത​ന്‍റെ ഭാ​ര്യ​യാ​യി ജാ​ന​കി​യെ മാ​റ്റു​ക​യും അ​തി​ലൂ​ടെ വ​ന്നു​ചേ​രു​ന്ന ബാ​ല​കൃ​ഷ്ണ​ന്‍റെ കോ​ടി​ക​ള്‍ ആ​സ്തി​യു​ള്ള സ്വ​ത്തു​വ​ക​ക​ള്‍ ജാ​ന​കി​പോ​ലു​മ​റി​യാ​തെ സ്വ​ന്ത​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് അ​ഭി​ഭാ​ഷ​ക​യും ഭ​ർ​ത്താ​വും ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

വ്യാ​ജ​രേ​ഖ​ക​ളു​ടെ ബ​ല​ത്തി​ല്‍ പ​രി​യാ​രം അ​മ്മാ​ന​പ്പാ​റ​യി​ലെ ആ​റേ​ക്ക​ര്‍ ഭൂ​മി അ​ഭി​ഭാ​ഷ​ക​യു​ടെ പേ​രി​ലേ​ക്കാ​ക്കി​യി​രു​ന്ന​താ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ടും സ്ഥ​ല​വും വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ല​കൃ​ഷ്ണ​ന്‍ മ​രി​ച്ച​തി​ന്‍റെ മൂ​ന്നാം ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​ക​ള്‍ വി​ട്ടി​ല്‍ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന രേ​ഖ​ക​ള്‍ എ​ടു​ത്തു കൊ​ണ്ടു​പോ​യ​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി,പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ,ബാ​ല​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം സ്ം​സ്‌​ക​രി​ച്ച ഷൊ​ര്‍​ണൂ​ര്‍ ശാ​ന്തി​തീ​രം, ബാ​ല​കൃ​ഷ്ണ​ന്‍റെ തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ലെ വീ​ട്, ബാ​ല​കൃ​ഷ്ണ​ന്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ജോ​ലി ചെ​യ്തി​രു​ന്ന എ​ജി ഓ​ഫീ​സ്,സ​ഹ​ക​ര​ണ വ​കു​പ്പ് ഓ​ഫീ​സ്, പ​രി​യാ​രം അ​മ്മാ​ന​പ്പാ​റ, ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​രം, പ​യ്യ​ന്നൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ പി​ന്നീ​ട് കേ​സ​ന്വേ​ഷ​ണ​വും തു​ട​ര്‍​ന​ട​പ​ടി​ക​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം ബാ​ല​കൃ​ഷ്ണ​ന്‍റെ പി​താ​വ് ഡോ.​കു​ഞ്ഞ​മ്പു നാ​യ​രു​ടെ സ്വ​ത്ത് വ​ക​ക​ള്‍ ചി​ല​ര്‍ കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന​താ​യും മ​ക്ക​ള്‍ നേ​ര​ത്തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related posts