കൊല്ലം : ഫിഷറീസ് മന്ത്രിയായി ചുമതലയേറ്റശേഷം നാളിതുവരെയും മത്സ്യബന്ധന മേഖലയിലെപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രസ്താവനകൾ മാത്രം നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പാർശ്വവല്‍ക്കരിക്കപ്പെട്ട തീരദേശത്തെ മത്സ്യതൊഴിലാളികളെ ഇനിയും തെറ്റിദ്ധരിപ്പിക്കാൻ അനുവദിക്കില്ല.
കഴിഞ്ഞ കാലങ്ങളിൽ അവർക്ക് നല്‍കിയിരുന്ന എല്ലാ ക്ഷേമപദ്ധതികളും ഇടതു സർക്കാർ നിർത്തലാക്കിയിട്ടും മന്ത്രി ഒന്നുമറിയാത്ത ഭാവത്തിൽ മത്സ്യതൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ദേശീയ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതീരദേശ സമര പ്രഖ്യാപന പദയാത്രഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്.
പതാക ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസിന്കൈമാറി .മത്സ്യതൊഴിലാളികൾ സന്പാദ്യ സമാശ്വാസ പദ്ധതിയിൽ നിക്ഷേപിച്ച തുകപോലും തിരിച്ചുനല്‍കാതെയും സർക്കാർ ഭവന പദ്ധതി, തണൽ പദ്ധതി, കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ലംപ്സം ഗ്രാന്റുകൾ,സ്റ്റൈപ്പന്റുകൾ, മത്സ്യബന്ധന ഉപകരണങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്സിഡി തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾക്ക്പരിഹാരം കാണാതെ രാഷ്ട്രീയ താൽപ്പര്യത്തിനായി വൻകിട പദ്ധതികൾ കോർപ്പറേറ്റുകൾക്കുവേണ്ടിസർക്കാർ നടപ്പിലാക്കുകയാണെന്ന് അവർ ആരോപിച്ചു.
മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി.ലീലാകൃഷ്ണൻ, കെപി സിസി എക്സിക്യുട്ടീവ് മെന്പർ പ്രൊഫ.ഇ.മേരിദാസൻ, സൂരജ് രവി, പി.ജർമിയാസ്, ജോർജ്ജ്ഡി.കാട്ടിൽ, ആർ.രമണൻ, രാജപ്രിയൻ, എ.സി.ജോസ്, സുഭഗൻ, ഡി.ഗീതാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.