മലപ്പുറം: കാലിക്കട്ട് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളോട് ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയിൽ നടപടിയെടുക്കാൻ ശിപാർശ. രണ്ട് അധ്യാപകർക്കെതിരെ നടപടിയെടുക്കാനാണ് സിൻഡിക്കേറ്റ് തീരുമാനം. അധ്യാപകരായ എൽ. തോമസ് കുട്ടി, എം. ഷാമിന എന്നിവർക്കെതിരെയാണ് നടപടി.
ബോട്ടണി വിഭാഗത്തിലെ നാല് ഗവേഷക വിദ്യാർഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാൻസലർക്കും പോലീസിനും പരാതി നൽകിയിരിക്കുന്നത്. ഗവേഷണ മേൽനോട്ട ചുമതലയുള്ള അധ്യാപികയായ ഷാമീനയ്ക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി നൽകിയത്. മലയാളം വിഭാഗം തലവന് തോമസുക്കുട്ടിക്കെതിരെയും പരാതി ഉയർന്നിരുന്നു.