ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്റെ പേര് നാല് മാസം കഴിഞ്ഞ് നടി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് നടൻ സിദ്ദിഖ്. “പോലീസ് അനുഭവങ്ങളിലൂടെ സിദ്ദിഖ്’ എന്ന പേരിൽ ആലുവ റൂറൽ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിലാണ് സിദ്ദിഖ് പരാമർശം നടത്തിയത്.
നടന് കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും സിദ്ദിഖ് പറഞ്ഞു. സംഭവമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയേയും ഡിജിപിയേയും നേരില്‍ കണ്ട് സംസാരിച്ചു. നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്.
മൂന്ന് ദിവസത്തിനകം പിടികൂടിയ പ്രതികളെ നടി തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. ഡബ്യുസിസി നടിക്കായി ഒരു സഹായവും ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമത്തില്‍ എന്തെങ്കിലും എഴുതി പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ജനം അത് വിശ്വസിച്ചു.
നടിക്കു വേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരെ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ കാണുന്നുള്ളു. അവര്‍ക്കൊരു ആശ്വാസമായിക്കൊള്ളട്ടെയെന്ന് കരുതി സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അതല്ലാതെ മറ്റെന്താണ് അവർ ചെയ്തതതെന്നും സിദ്ദിഖ് ചോദിച്ചു.