ആലുവ: ചെറുപ്പത്തിലെ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പോലീസാകണമെന്നത്. എന്നാലത് നടക്കാതെ പോയി. പോലീസുകാരോട് എനിക്ക് എന്നും ബഹുമാനമാണ് ഉള്ളത്. ഓരോ ദിവസവും എത്ര പ്രശ്നങ്ങള്‍ക്കാണ് പോലീസ് പരിഹാരം കാണുന്നത്.
പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനായി റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച ചടങ്ങിലാണ് നടന് സിദ്ദീഖ് തന്റെ മനസ് തുറന്നത്. “പോലീസ് അനുഭവങ്ങളിലൂടെ സിദ്ദിഖ്’ എന്ന പേരിലാണ് പരിപാടി നടത്തിയത്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണെന്നും അതിനാല്‍ മയക്കുമരുന്നിനെതിരേ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും അദേഹം പറഞ്ഞു. കുട്ടികള്‍ ഇതുപയോഗിക്കുന്നതില്‍ പശ്ചാത്താപം തോന്നാത്തവരായി മാറി. ഇത് ഉപയോഗിക്കന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നാണ് അവരുടെ ചോദ്യം.
സിനിമയുടെ പുതുതലമുറയില്‍പ്പെട്ട ചിലരെങ്കിലും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് വലിയ അപകടത്തിലേക്കാണ് പോകുന്നതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.