പാമ്പ് കടിയേറ്റ വിരൽ മുറിച്ചു കളഞ്ഞ് അറുപതുകാരൻ ആശുപത്രിയിൽ. ചൈനയിലാണ് സംഭവം. മരം മുറിക്കുന്നതിനിടെയാണ് സാംഗ് എന്നു പേരുള്ള ഇയാളുടെ കൈ വിരലിൽ പാമ്പ് കടിച്ചത്.
പാമ്പ് കടിയേറ്റതിനെ തുടർന്ന് ഭയന്ന ഇയാൾ കത്തിയെടുത്ത് വിരൽ മുറിക്കുകയായിരുന്നു. മുറിവിൽ തുണി ചുറ്റിയ ഇദ്ദേഹം ഉടൻ തന്നെ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. എന്നാൽ ഇയാളുടെ ശരീരത്ത് പാമ്പിന്റെ വിഷം കയറിയിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഒരു പ്രത്യേക ഇനത്തിലുള്ള പാമ്പ് കടിച്ചാൽ അഞ്ചടി നടക്കുന്നതിന് മുൻപെ മരണം സംഭവിക്കുമെന്നാണ് സാംഗിന്റെ നാട്ടിലെ വിശ്വാസം. കടിയേറ്റ് ഭാഗം മുറിച്ചുമാറ്റിയാൽ ജീവിക്കാനാവുമെന്നും ഇവർ കരുതുന്നു.