പ്രശസ്ത സംഘട്ടന സംവിധായകൻ പീറ്റർ ഹെയ്ൻ സംവിധായകന്റെ കുപ്പായമണിയുന്നു. മോഹൻലാൽ നായകനാകുന്ന സിനിമയിലൂടെയാണ് പീറ്റർ ഹെയ്ൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് പീറ്റർ ഹെയ്ൻ ഇതിനെക്കുറിച്ച് സംസാരിച്ചത്.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.