ജയസൂര്യ നായകനായ ആട് പരമ്പരയിലെ മൂന്നാമത്തെ സിനിമ പ്രഖ്യാപിച്ചു. ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ സിനിമകൾക്കു ശേഷം ഈ സിനിമയും സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസാണ്. നിർമാതാവ് വിജയ് ബാബു, മിഥുൻ മാനുവൽ, ജയസൂര്യ എന്നിവരാണ് പുതിയ പ്രൊജക്ടിനെക്കുറിച്ച് അറിയിച്ചത്.
ആട് 2 റിലീസായതിന് പിന്നാലെ സിനിമയുടെ മൂന്നാം ഭാഗമൊരുങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതിനെക്കുറിച്ച് ഔദ്യോഗീക അറിയിപ്പുകളൊന്നുമുണ്ടായിരുന്നില്ല.
ആദ്യ രണ്ട് സിനിമകളിലെ താരങ്ങളെല്ലാം തന്നെ മൂന്നാം ഭാഗത്തും അണിനിരക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഓണം റിലീസായി സിനിമ തീയറ്ററുകളിലെത്തും. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തൃശൂർ പൂരമാണ് റിലീസിനൊരുങ്ങുന്ന ജയസൂര്യ ചിത്രം.