അ​ഴു​ത നീ​ന്തി​ക്ക​യ​റി കാ​ട്ടാ​ന​ക്കൂ​ട്ടം; കാ​​ട്ടാ​​ന​​ക​​ളെ തു​​ര​​ത്താ​​ൻ രാ​​ത്രി കാ​​ത്തി​​രു​​ന്ന നാ​​ട്ടു​​കാ​​ർ ക​​ണ്ട​​ത് ക​​ടു​​വ​​യെ; കോ​രു​ത്തോ​ട്ടി​ൽ ക​ർ​ഷ​ക​രു​ടെ നി​ല​വി​ളി

കോ​​ട്ട​​യം: കോ​​ട​​ങ്ക​​യ​​ത്തി​​നും പ​​ട്ടാ​​ള​​ക്കു​​ന്നി​​നും അ​​രി​​കെ അ​​ഴു​​ത​​യാ​​ർ നീ​​ന്തി​​യെ​​ത്തി കൃ​​ഷി​​യി​​ടം കു​​ത്തി​​മ​​റി​​ക്കാ​​ൻ കാ​​ത്തു​​നി​​ൽ​​ക്കു​​ന്ന​​ത് ഒ​​ന്നോ ഒ​​ൻ​​പ​​തോ അ​​ല്ല, 15 കാ​​ട്ടാ​​ന​​ക​​ളാ​​ണ്. ഓ​​രോ ദി​​വ​​സ​​വും കൂ​​ടു​​ത​​ൽ ആ​​ന​​ക​​ൾ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് ക​​ലി​​തു​​ള്ളി ക​​യ​​റി​​വ​​രു​​ന്പോ​​ൾ തു​​ര​​ത്താ​​ൻ ജീ​​വ​​ൻ പ​​ണ​​യ​​പ്പെ​​ടു​​ത്തി രാ​​പ​​ക​​ൽ കാ​​വ​​ൽ​​നി​​ൽ​​ക്കു​​ക​​യാ​​ണു ക​​ർ​​ഷ​​ക​​ർ.

കോ​​രു​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ൽ മൂ​​ന്നു വ​​ശ​​വും പ​​ന്പ വ​​നം അ​​തി​​രി​​ടു​​ന്ന അ​​ഞ്ചാം വാ​​ർ​​ഡി​​ൽ കാ​​ട്ടാ​​ന ച​​വി​​ട്ടി​​മെ​​തി​​ക്കാ​​ത്ത കൃ​​ഷി​​യി​​ട​​ങ്ങ​​ൾ കു​​റ​​വാ​​ണ്. ഇ​​രു​​ട്ടു പ​​ട​​ർ​​ന്നാ​​ലു​​ട​​ൻ അ​​ഴു​​ത​​യാ​​ർ നീ​​ന്തി​​ക്ക​​യ​​റി​​യെ​​ത്തു​​ന്ന ആ​​ന​​ക്കൂ​​ട്ടം കൃ​​ഷി ച​​വി​​ട്ടി മെ​​തി​​ക്കും. തെ​​ങ്ങും ക​​വു​​ങ്ങും പി​​ഴു​​തെ​​റി​​യും. ത​​ല​​മു​​റ​​ക​​ളു​​ടെ ക​​ഠി​​നാ​​ധ്വാ​​നം കാ​​ട്ടാ​​ന​​ക്കൂ​​ട്ടം മെ​​തി​​ച്ചു​​മ​​റി​​ച്ചി​​രി​​ക്കു​​ന്ന കാ​​ഴ്ച. പി​​ഴു​​തെ​​റി​​ഞ്ഞ ക​​പ്പ​​യും ച​​വി​​ട്ടി​​യൊ​​ടി​​ച്ച റ​​ബ​​ർ തൈ​​ക​​ളും ഈ ​​ഗ്രാ​​മ​​ത്തി​​ലെ ക​​ര​​ള​​ലി​​യി​​ക്കു​​ന്ന ക​​ണ്ണീ​​ർ​​ക്കാ​​ഴ്ച.

കാ​​ട്ടാ​​ന​​ക​​ളെ തു​​ര​​ത്താ​​ൻ പാ​​ട്ട​​യും പ​​ട​​ക്ക​​വു​​മാ​​യി ഗ്രാ​​മ​​വാ​​സി​​ക​​ൾ കൃ​​ഷി​​യി​​ട​​ത്തി​​ൽ ആ​​ഴ്ച​​ക​​ളാ​​യി കാ​​ത്തി​​രി​​പ്പാ​​ണ്. തു​​ലാ​​പ്പെ​​യ്ത്തും മി​​ന്ന​​ലും കു​​ളി​​രും മ​​റ​​ന്ന് നൂ​​റു​​ക​​ണ​​ക്കി​​ന് ക​​ർ​​ഷ​​ക​​ർ പു​​ഴ​​യോ​​ര​​ത്ത് പ​​ന്ത​​വും ടോ​​ർ​​ച്ചു​​മാ​​യി നി​​ൽ​​പാ​​ണ്. മു​​ൻ​​പൊ​​ക്കെ രാ​​ത്രി​​യി​​ലാ​​യി​​രു​​ന്നു ആ​​ന​​ക​​ൾ കാ​​ടി​​റ​​ങ്ങി നാ​​ശം​​വി​​ത​​യ്ക്കാ​​ൻ പാ​​ഞ്ഞെ​​ടു​​ത്തി​​രു​​ന്ന​​ത്.

ഒ​​രാ​​ഴ്ച​​യാ​​യി പ​​ക​​ൽ​​വെ​​ട്ട​​ത്തി​​ലും ആ​​ന​​ക​​ൾ നി​​ര​​യാ​​യി എ​​ത്തി പെ​​രി​​യാ​​ർ ടൈ​​ഗ​​ർ റി​​സ​​ർ​​വ് അ​​തി​​രി​​ടു​​ന്ന കോ​​ട​​ങ്ക​​യ​​ത്തേ​​ക്കു നീ​​ന്തി​​യ​​ടു​​ക്കു​​ന്നു. ഇ​​ക്ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം 13 ആ​​ന​​ക​​ൾ​​ക്കൊ​​പ്പം ര​​ണ്ടു കു​​ട്ടി​​യാ​​ന​​ക​​ളും പു​​ഴ നീ​​ന്തി​​യെ​​ത്തി കൃ​​ഷി​​യി​​ടം ച​​വി​​ട്ടി മെ​​തി​​ച്ചു കാ​​ടു​​ക​​യ​​റി. ആ​​ന​​ക്കൂ​​ട്ടം കാ​​ടി​​ള​​ക്കു​​ന്പോ​​ഴേ ഗ്രാ​​മ​​ത്തി​​ൽ നെ​​ടു​​വീ​​ർ​​പ്പും നി​​ല​​വി​​ളി​​യും ഉ​​യ​​രു​​ക​​യാ​​യി. കോ​​രു​​ത്തോ​​ട് ക​​വ​​ല മു​​ത​​ലു​​ള്ള ഗ്രാ​​മീ​​ണ​​ർ ഓ​​ടി​​യെ​​ത്തി പാ​​ട്ട​​കൊ​​ട്ടി​​യും കൂ​​ക്കു​​വി​​ളി​​ച്ചും പ​​ട​​ക്കം പൊ​​ട്ടി​​ച്ചും ആ​​ന​​ക​​ളെ തി​​രി​​കെ ഓ​​ടി​​ക്കും.

കോ​​ട​​ങ്ക​​യ​​ത്തി​​നു 12 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ കൊ​​ന്പു​​കു​​ത്തി വ​​രെ സോ​​ളാ​​ർ ക​​ന്പി​​വേ​​ലി നി​​ർ​​മി​​ച്ചി​​ട്ടു​​ണ്ട്. അ​​ഴു​​ത അ​​തി​​രി​​ടു​​ന്ന അ​​ഞ്ചാം വാ​​ർ​​ഡി​​ലെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലും വേ​​ലി നി​​ർ​​മി​​ച്ചേ തീ​​രൂ എ​​ന്നാ​​ണു ക​​ർ​​ഷ​​ക​​രു​​ടെ മു​​റ​​വി​​ളി. കാ​​ട്ടാ​​ന​​ക​​ളെ തു​​ര​​ത്താ​​ൻ വ​​നം​​വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ വ​​രാ​​റു​​ണ്ട്. പ​​ക്ഷേ മൈ​​ലു​​ക​​ൾ അ​​ക​​ലെ വ​​ണ്ട​​ൻ​​പ​​താ​​ലി​​ലും മു​​റി​​ഞ്ഞ​​പു​​ഴ​​യി​​ൽ നി​​ന്നും വേ​​ണം വ​​ന​​പാ​​ല​​ക​​രെ​​ത്താ​​ൻ. കോ​​ട​​ങ്ക​​യം പ​​ട്ടാ​​ള​​ക്കു​​ന്ന് മേ​​ഖ​​ല​​യി​​ൽ സ്ഥി​​രം വ​​ന​​പാ​​ല​​ക​​രെ നി​​യ​​മി​​ച്ചേ തീ​​രൂ എ​​ന്ന​​താ​​ണ് ക​​ർ​​ഷ​​ക​​രു​​ടെ ന്യാ​​യ​​മാ​​യ ആ​​വ​​ശ്യം.

തൈ​​പ്പ​​റ​​ന്പി​​ൽ മോ​​ഹ​​ന​​ൻ, തൈ​​പ്പ​​റ​​ന്പി​​ൽ ശ​​ശി, വാ​​ണി​​പ്പു​​ര​​യ്ക്ക​​ൽ സി​​ബി, വാ​​ഴേ​​പ്പ​​റ​​ന്പി​​ൽ മോ​​ഹ​​ന​​ൻ, ചാ​​ലി​​ൽ സാ​​ബു, പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ രാ​​ജു, തെ​​രു​​വം​​കു​​ന്നേ​​ൽ വി​​നോ​​ദ്, അ​​ടു​​പ്പു​​ക​​ല്ലേ​​ൽ വ​​ർ​​ക്കി​​ച്ച​​ൻ, മു​​ണ്ട​​യ്ക്ക​​ൽ ജോ​​സ​​ഫ്, വെ​​ള്ളി​​പ്പ​​ള്ളി​​ൽ അ​​പ്പു​​ക്കു​​ട്ട​​ൻ, കോ​​ട​​ത്തു​​ശേ​​രി റ്റി​​ജോ, കൊ​​ച്ചു​​പ​​റ​​ന്പി​​ൽ വി​​ദ്യാ​​ധ​​ര​​ൻ, കു​​മാ​​ര​​മം​​ഗ​​ലം സു​​നി​​ൽ, മൂ​​ലേ​​ക​​ടു​​പ്പി​​ൽ അ​​മ്മി​​ണി, കു​​ന്നേ​​ൽ​​പ​​റ​​ന്പി​​ൽ കൃ​​ഷ്ണ​​ൻ​​കു​​ട്ടി തു​​ട​​ങ്ങി നി​​ര​​വ​​ധി പേ​​രു​​ടെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ പ​​ല​​ത​​വ​​ണ കാ​​ട്ടാ​​ന​​യു​​ടെ വി​​ള​​യാ​​ട്ട​​മു​​ണ്ടാ​​യി.

ഏ​​റെ​​പ്പേ​​രും ഒ​​രേ​​ക്ക​​റി​​ൽ താ​​ഴെ കൃ​​ഷി​​യി​​ടം സ്വ​​ന്ത​​മാ​​യു​​ള്ള​​വ​​രാ​​ണ്. വീ​​ടു​​ക​​ളു​​ടെ വി​​ളി​​പ്പാ​​ട​​ക​​ലെ വ​​രെ ആ​​ന​​ക്കൂ​​ട്ടം നാ​​ശം​​വി​​ത​​യ്ക്കു​​ന്പോ​​ൾ ജീ​​വ​​ൻ പ​​ണ​​യ​​പ്പെ​​ടു​​ത്തി ക​​ഴി​​യു​​ക​​യാ​​ണ് കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​ർ. കാ​​ട്ടാ​​ന കൃ​​ഷി ന​​ശി​​പ്പി​​ച്ചാ​​ൽ ന​​യാ പൈ​​സ ന​​ഷ്ട​​പ​​രി​​ഹാ​​രം കി​​ട്ടി​​ല്ലെ​​ന്നാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​യു​​ന്ന​​ത്. ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ 12 ത​​വ​​ണ ഈ ​​ഗ്രാ​​മ​​ത്തി​​ൽ കാ​​ട്ടാ​​ന ക​​ട​​ന്നു​​ക​​യ​​റി.

നി​​വേ​​ദ​​ന​​ങ്ങ​​ളും നി​​ല​​വി​​ളി​​യു​​മാ​​യി ഗ്രാ​​മ​​വാ​​സി​​ക​​ൾ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ സ​​മീ​​പി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും നേ​​ട്ട​​മി​​ല്ല. വൈ​​കാ​​തെ ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​കാ​​ലം തു​​ട​​ങ്ങും. കാ​​ന​​ന​​പാ​​ത​​ക​​ളി​​ൽ ആ​​ൾ​​സ​​ഞ്ചാ​​രം കൂ​​ടു​​ന്പോ​​ൾ കൂ​​ടു​​ത​​ൽ ആ​​ന​​ക​​ൾ നാ​​ട്ടി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​മോ എ​​ന്ന ഭ​​യ​​മാ​​ണ് ദേ​​ശ​​വാ​​സി​​ക​​ൾ​​ക്കു​​ള്ള​​ത്.

കൊ​​ന്പു​​കു​​ത്തി മു​​ത​​ൽ ക​​ണ്ടം​​ക​​യം വ​​രെ​​യു​​ള്ള പ​​ത്ത് കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം കൂ​​ടി സോ​​ളാ​​ർ വേ​​ലി നി​​ർ​​മി​​ച്ചാ​​ൽ വ​​നാ​​തി​​ർ​​ത്തി പൂ​​ർ​​ണ​​മാ​​യി സു​​ര​​ക്ഷി​​ത​​മാ​​കും. നി​​ല​​വി​​ൽ അ​​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ സോ​​ളാ​​ർ വേ​​ലി നി​​ർ​​മി​​ക്കാ​​ൻ വ​​നം​​വ​​കു​​പ്പി​​ന് അ​​നു​​മ​​തി ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണം ത​​ട​​യാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട്ടി​​ല്ലെ​​ങ്കി​​ൽ പ്ര​​ക്ഷോ​​ഭ​​ത്തി​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് കു​​ടി​​യേ​​റ്റ​​ക​​ർ​​ഷ​​ക​​ർ .

കാ​​ട്ടാ​​ന​​ക​​ളെ തു​​ര​​ത്താ​​ൻ രാ​​ത്രി കാ​​ത്തി​​രു​​ന്ന നാ​​ട്ടു​​കാ​​ർ ക​​ണ്ട​​ത് ക​​ടു​​വ​​യെ

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച കാ​​ട്ടാ​​ന​​ക​​ളെ തു​​ര​​ത്താ​​ൻ രാ​​ത്രി കാ​​ത്തി​​രു​​ന്ന നാ​​ട്ടു​​കാ​​ർ ക​​ണ്ട​​ത് ക​​ടു​​വ​​യെ. കോ​​ട​​ങ്ക​​യം ഭാ​​ഗ​​ത്ത് ഇ​​രു​​ട്ടി​​ൽ അ​​ന​​ക്കം ക​​ണ്ട് ടോ​​ർ​​ച്ച് തെ​​ളി​​ച്ച​​പ്പോ​​ൾ ക​​ടു​​വ ഓ​​ടി​​മ​​റ​​ഞ്ഞു. ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ത്തി​​ന് 300 മീ​​റ്റ​​ർ അ​​ടു​​ത്തു​​വ​​രെ ക​​ടു​​വ ഇ​​റ​​ങ്ങി​​യ​​തോ​​ടെ ഗ്രാ​​മ​​ത്തി​​ൽ ഭീ​​തി വ​​ർ​​ധി​​ക്കു​​ക​​യാ​​ണ്. അ​​ഴു​​ത​​യു​​ടെ തീ​​ര​​ത്തെ നാ​​ട്ടു​​വ​​ഴി​​ക​​ൾ താ​​ണ്ടി നൂ​​റു​​ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​രു​​ത്തോ​​ട്ടി​​ലും മ​​റ്റി​​ട​​ങ്ങ​​ളി​​ലും പോ​​കു​​ന്നു​​ണ്ട്.

പു​​ല​​ർ​​ച്ചെ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കും പാ​​ൽ സൊ​​സൈ​​റ്റി​​യി​​ലേ​​ക്കും പോ​​കു​​ന്ന​​വ​​രും ഏ​​റെ​​പ്പേ​​രാ​​ണ്.വ​​നം​​ക​​ട​​ന്നെ​​ത്തു​​ന്ന മ്ലാ​​വു​​ക​​ൾ കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന​​തും പ​​തി​​വാ​​ണ്. റ​​ബ​​ർ തൈ​​ക​​ളും മ​​റ്റും മ്ലാ​​വു​​ക​​ൾ ക​​ടി​​ച്ചു​​ക​​ള​​യു​​ന്ന​​തു​​മൂ​​ലം ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ഷ്ടം ഏ​​റെ​​യാ​​ണ്.

Related posts