പിടിച്ചാൽ കിട്ടാതെ വില; ഫോറിൻ സവാളയെത്തുന്നു; ഇ​റ​ക്കു​മ​തി ചെയ്യുന്നത്‌ അ​ഫ്ഗാ​നി​സ്ഥാ​ൻ, ഈ​ജി​പ്ത്, തു​ർ​ക്കി, ഇ​റാ​ൻ എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്

ന്യൂ​ഡ​ൽ​ഹി: കു​തി​ച്ചു​ക​യ​റു​ന്ന സ​വാ​ള വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ വി​ദേ​ശ​ത്തു നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കേ​ന്ദ്രം നീ​ക്കം തു​ട​ങ്ങി. വി​ല വ​ർ​ധ​ന​യെ കു​റി​ച്ചു പ​രി​ശോ​ധി​ച്ച കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. അ​ഫ്ഗാ​നി​സ്ഥാ​ൻ, ഈ​ജി​പ്ത്, തു​ർ​ക്കി, ഇ​റാ​ൻ എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​ണ് നീ​ക്കം.

ഇ​റ​ക്കു​മ​തി ന​ട​ത്താ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ട​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വി​ല കു​റ​യു​മെ​ന്നും യോ​ഗ​ത്തി​നു ശേ​ഷം കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി രാം​വി​ലാ​സ് പാ​സ്വാ​ൻ അ​റി​യി​ച്ചു. മ​ഴ​ക്കെ​ടു​തി മൂ​ലം സ​വാ​ള ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ കി​ലോ​ഗ്രാ​മി​നു വി​ല 100 രൂ​പ​യ്ക്കു മു​ക​ളി​ലു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യം ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധി​ച്ച​ത്.

ഓ​ഗ​സ്റ്റ്- സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലും സ​വാ​ള വി​ല 80 രൂ​പ​യി​ലെ​ത്തി​യ​പ്പോ​ൾ ക​യ​റ്റു​മ​തി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷം ചെ​റി​യ തോ​തി​ൽ കു​റ​ഞ്ഞെ​ങ്കി​ലും ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പെ​ട്ടെ​ന്ന് വി​ല ഉ​യ​ർ​ന്ന് 100 രൂ​പ​യോ​ള​മാ​വു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി, ച​ണ്ഡി​ഗ​ഡ്, ല്ക​നൗ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം 80-100 രൂ​പ​യ്ക്കാ​ണ് ഒ​രു കി​ലോ​ഗ്രാം സ​വാ​ള വി​ൽ​ക്കു​ന്ന​ത്.

Related posts