എ​സ്ഐ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; ദുർഗന്ധം  വമിച്ച സ്ഥലം കണ്ടെത്തിയ നാട്ടുകാർ വീടിന്‍റെ രണ്ടാം നിലയിൽ കണ്ടത് അഴുകി തുടങ്ങിയ ജയചന്ദ്രന്‍റെ മൃതദേഹം; വഞ്ചിയൂർ പോലീസ് നടപടി തുടങ്ങി


തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന എ​സ്ഐ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലെ എ​സ്ഐ. ജ​യ​ച​ന്ദ്ര​ൻ (55) നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​ഞ്ചി​യൂ​ർ ഖ​ബ​റ​ഡി ജം​ഗ്ഷ​നി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ ര​ണ്ടാം നി​ല​യി​ലാ​യി​രു​ന്നു താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ മ​റ്റൊ​രു വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ വീ​ടി​ന​ക​ത്ത് ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ഇ​ദ്ദേ​ഹം ലീ​വി​ലാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. വ​ഞ്ചി​യൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts