മൂവാറ്റുപുഴ: ഒറവക്കുഴി-മോളെക്കുടി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഇന്നലെ രാവിലെ ചെറിയതോതിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരുന്നത്. പിന്നീട് വലിയ തോതിൽ കുടിവെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെ റോഡിലും വൻ കുഴി രൂപപ്പെട്ടു.
വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാരും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കുഴി രൂപപ്പെട്ടതോടെ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പൈപ്പ് പൊട്ടിയ ഭാഗത്ത് മൂവാറ്റുപുഴ മേഖല പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് കഴുകിയും വാഴ നട്ടും പ്രതിഷേധിച്ചു. പ്രസിഡന്റ് നജീർ ഉപ്പൂട്ടിങ്കൽ, സമീർ മൂലയിൽ എന്നിവർ നേതൃത്വം നൽകി.