ചാത്തന്നൂർ: സംസ്ഥാന ഖജനാവിൽ കയ്യിട്ടു നോക്കിയാൽ പോലും ചില്ലിക്കാശില്ലാത്ത അവസ്ഥയാണെന്ന് മന്ത്രി കെ.രാജു. ചാത്തന്നൂരിൽ പ്രവാസി ഫെഡറേഷൻ ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം റദ്ദാക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കിഫ് ബി എന്ന സാമ്പത്തിക സ്രോതസ് മുഖേന വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. കി ഫ്ബി യിൽ നിക്ഷേപം നടത്തുന്നതിലധികവും പ്രവാസികളാണെന്നും മന്ത്രി പറഞ്ഞു.
നേതൃക്യാമ്പിൽ സി പി ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ.അനിരുദ്ധൻ, സി പി ഐ മണ്ഡലം സെക്രട്ടറി എൻ.സദാനന്ദൻ പിള്ള, ജില്ലാ കമ്മിറ്റി അംഗം എസ്.സുഭാഷ്, ജില്ലാ പഞ്ചായത്തംഗം എൻ.രവീന്ദ്രൻ, തമ്പി വേട്ടുതറ, പി.സി.വിനോദ് ,ആർ.ദിലീപ് കുമാർ, രാജു ഡി. പുതക്കുളം, സജീവ് ആദിച്ചനല്ലൂർ, വി.സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പി.പി.സുനീർ ഭാവി പരിപാടികൾ അവതരിപ്പിച്ചു.റഷീദ് മൈനാഗപ്പള്ളി നോർക്ക ക്ഷേമപദ്ധതികൾ വിശദീകരിച്ചു.തുടർന്ന് നടന്ന സെമിനാറിൽ എ. മുസ്തഫ അധ്യക്ഷത വഹിച്ചു.ഡോ.നിസാർ കാത്തുഗൽ വിഷയം അവതരിപ്പിച്ചു.