കുളത്തൂപ്പുഴ : ചായക്കടക്കുള്ളിൽ കിടന്നുറങ്ങിയ ഉടമയെ വിളിച്ചുണർത്തി ആക്രമിച്ചുപരിക്കേൾപ്പിച്ചു. കുളത്തൂപ്പുഴ .കല്ലുവെട്ടാംകുഴി ലക്ഷ്മിവിലാസത്തിൽ വിജയൻപിളള(55)യാണ് ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാത്രിയിൽ വിജയൻപിളള നടത്തുന്ന അമ്പലക്കടവിലെ ചായക്കടയിൽ കടന്നുകയറിയ അക്രമികൾ ഇയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.മുഖത്ത് മാരകമായി മുറിവേൽപ്പിച്ചശേഷം രണ്ടുപല്ലുകൾ അടിച്ചുതകർത്തു. ഗുരുതരമായി മുറിവേറ്റ ഇയാൾ രക്ഷക്കായി കുളത്തൂപ്പുഴ പോലീസിനെ സമീപിച്ചെങ്കിലും ആശുപത്രിയിൽ പോകാൻ നിർദേേശിച്ചു മടക്കുകയായിരുന്നു.
പിന്നീട് പാതയോരത്ത് അവശനായികണ്ട വിജയൻപിളളയെ നാട്ടുകാർ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കേസ്ഭയന്ന് ചികിത്സ നിക്ഷേധിക്കുകയയാരുന്നു. ഇതോടെ നാട്ടുകാർ വിജയൻപിളളയെ കുളത്തൂപ്പുഴ പോലീസിൽ എത്തിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും അനൂകൂല നടപടിഉണ്ടായില്ല.രക്തംവാർന്ന് സ്റ്റേഷൻ പടിക്കൽ അവശനായി വീണ ഇയാളെ സഹായിക്കാൻ പോലീസ് തയാറാകാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിക്ഷേധിച്ചു .
ഇതോടെ സ്ഥലത്തില്ലായിരുന്ന കുളത്തൂപ്പുഴ സി.ഐ ഫോണിലൂടെ നിർദ്ദേശം നൽകിയതിനെതുടർന്ന് പോലീസ് ജീപ്പിൽ ഇയാളെ കയറ്റികുളത്തൂപ്പുഴയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.എന്നാൽ പ്രതികളെ പിടികൂടാൻ പോലീസ് തയാറാകുന്നില്ലന്ന് ബന്ധുക്കൾ ആരോപിക്കുന്നു.