ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ല്ല​ത്ത് 15,16 തീയതികളിൽ

കോ​ട്ട​യം: ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ഏ​ഴാം സം​സ്ഥാ​ന സ​മ്മേ​ള​നം 15, 16 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത് ന​ട​ക്കും. 15ന് ​ചി​ന്ന​ക്ക​ട​യി​ലു​ള്ള ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും.

14 ജി​ല്ല​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 250 പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​നം 16ന് ​രാ​വി​ലെ 11ന് ​ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​റി​യി​ച്ചു. ലോ​ട്ട​റി മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധ​ന വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.

സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ വി​ല 30 രൂ​പ​യി​ൽ നി​ന്ന് 50 രൂ​പ​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ലെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു. ജി​എ​സ്ടി 12 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 28 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ടും.

Related posts