പരവൂർ: ആർ. ശങ്കർ പ്രഗത്ഭനായ ഭരണാധികാരിയും ദീർഘവീക്ഷണമുള്ള ജനകിയ നേതാവുമായിരുന്നു വെന്ന് മുൻ എം.പി.എൻ . പീതാംബരക്കുറുപ്പ് അഭിപ്രായപ്പെട്ടു. ആർ.ശങ്കറിന്റെ ചരമ വാർഷികം ദിനാചരണത്തിന്റെ ഭാഗമായി പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു ന്നു അദ്ദേഹം.
ആർ. ശങ്കറിന്റെ രഷ്ട്രീയ പ്രവർത്തനവും സമുദായ പ്രവർത്തനവും സമൂഹനന്മയ്ക്ക് വേണ്ടിയായിരുന്നുവെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂ ഡി.എഫ് ചെയർമാൻ പരവൂർ രമണൻ , ബിജു പാരിപ്പള്ളി ,പരവൂർ സജീബ് , വി.പ്രകാശ് ,എൻ.രഘു , നെല്ലേറ്റിൽ ബാബു ,ശിവപ്രകാശ് ,ജയശങ്കർ,എസ്.സുനിൽകുമാർ,രഞജിത് പരവൂർ എന്നിവർ പ്രസംഗിച്ചു